0%

Chapter Title : ഗൗരീനാദം 4 [അണലി]

Author : അണലി Read All Parts 726
പറഞ്ഞു.. 'ഞങ്ങൾ ആന്റണി ചേട്ടനെ കാണാൻ വന്നതാണ്, അപ്പോൾ ചുമ്മാ കേറി എന്നെ ഒള്ളു ' ഞാൻ പറഞ്ഞു.. 'വിശേഷം എന്തെക്കെ ഉണ്ട്‌ ചേച്ചി ' റുബൻ ചോദിച്ചു... 'കുഞ്ഞിന്റെ അച്ഛന്റെ നല്ല മനസ്സ് കൊണ്ട് എല്ലാം ശുഭമായി പോകുന്നു ' അവർ അത് പറഞ്ഞപ്പോൾ എൻറെ ഉള്ളിലെ പക കടലിൽ തിരമാലകൾ അടിച്ചു, നല്ല മനസ്സോ... ആ ചെകുത്താനോ? നിങ്ങൾ കാണാൻ പോകുന്നത് അല്ലെ ഉള്ളു.... ഒരു ഹാഫ് സാരി ഉടുത്ത പെൺകൊച്ചു ട്രെയിൽ മൂന്ന് ഗ്ലാസ്‌ ചായ കൊണ്ടുവന്നു മേശയിൽ വെച്ചു.... അപ്പോൾ ഇവൾ ആണ് ഗൗരി... ഈ കഥയിലെ നായിക, റുബനെ കുറ്റം പറയാൻ പറ്റില്ല പെണ്ണ് കൊള്ളാം... റുബനെ കണ്ടു അവൾ ഒന്ന് ഞെട്ടി.. അവന്റെ പ്രേണയത്തെ സഹായിക്കാൻ ആണോ അതോ എൻറെ പ്രതികാരത്തെ സഹായിക്കാൻ ആണോ, ഒരു ഇടി വെട്ടി മഴ തുടങ്ങി.... ' എങ്കിൽ ഞാൻ അങ്ങ് ഇറങ്ങുവാ... പശുനെ അഴിച്ചു കെട്ടണം ' ആന്റണി ചേട്ടൻ ഒറ്റ വലിക്കു ചായ കുടിച്ചു അതും പറഞ്ഞു പുറത്തിറങ്ങി.. 'മോളെ ഇതു റുബൻ, ജന മോൾടെ ചേട്ടൻ ആണ് ' ആ സ്ത്രീ ഗൗരിയോട് പറഞ്ഞു...
നിങ്ങൾ ആരോടാണ് തള്ളേ ഈ പരിചയപെടുത്തുന്നെ, ഇവർ തമ്മിൽ നല്ല പോലെ അറിയാം... എൻറെ മനസ്സിൽ ഒരു ചിരി പൊട്ടി.. ഞാൻ ചായ പതിയെ കുടിച്ചു ഗ്ലാസ്‌ മേശയിൽ വെച്ചു 'ആയ്യോാ... തുണി അലക്കി വെളിയിൽ ആണ് ഇട്ടേ... മുഴുവൻ നനഞ്ഞു കാണും ' അമ്മ പറഞ്ഞപ്പോൾ ഗൗരി തുണി എടുക്കാൻ ഓടി...

💬 Comments

View all comments