0%

Chapter Title : ഗൗരീനാദം 4 [അണലി]

Author : അണലി Read All Parts 729
പ്രണയം ശ്വാസം കിട്ടാതെ മരിക്കുകയാണോ?.. ' ചേട്ടായി സിയാസ് ചേട്ടൻ, ഗൗരിയെ മുണ്ടക്കയം എന്തോ പരീക്ഷ എഴുതാൻ കൊണ്ടു പോകുന്നുണ്ട്. ചേട്ടനോട് കാർ ചോദിക്കാൻ സിയാസ് ചേട്ടൻ വരും. സിയാസ് ചേട്ടനോട് പറഞ്ഞാൽ ചിലപ്പോൾ സഹായിക്കും ' ജെന റൂമിന്റെ വാതികൽ വന്നു ഒരു ദിവസം പറഞ്ഞു.. 'സിയാസ് എന്തിനാ കൊണ്ടു വിടുന്നെ ' ഞാൻ ജെനയെ പിടിച്ചു അടുത്ത് ഇരുത്തി ചോദിച്ചു.... 'അപ്പനാ പറഞ്ഞെ സിയാസ് ചേട്ടനോട് കൊണ്ടുപോയി വിട്ടിട്ടു കാഞ്ഞിരപ്പള്ളി ഉള്ള കട മുറിടെ പണി കൂടെ നോക്കി വന്നാൽ മതി എന്ന്' ജെന പറഞ്ഞു. ' ചാണകം ഇറക്കാനും, പണിക്കാരെ ഇറക്കാനും, മലബാർ പോയി കിടക്കാനും എല്ലാം ഞാൻ, എന്നിട്ടു ഇങ്ങനെ എന്തേലും ഉള്ളപ്പോൾ സിയാസ്.... കോപ്പ് ' ഞാൻ നീരസത്തോടെ പറഞ്ഞു. എൻറെ തോളിൽ ഒരു തട്ട് തട്ടി ജെന റൂമിൽ നിന്നും പോയി.. ഈ അവസരം എനിക്ക് വേണം, ഞാൻ ഒരു പ്ലാൻ എക്കെ സെറ്റ് ആക്കി... വൈകിട്ട് ഞാൻ അച്ഛന്റെ അടുത്ത് ചെന്നു വിളിച്ചു 'അച്ഛാ..., ' 'എന്നാടാ ' വായിച്ചു കൊണ്ടിരുന്ന ബൈബിൾ മടക്കി ആന്റണി ചേട്ടന് കൊടുത്തു, കണ്ണിൽ ഇരുന്ന കണ്ണാടിയും ഊരി മേശ പുറത്തു വെച്ചു എന്നിട്ടു എന്നെ നോക്കി. ' എനിക്ക് നാളെ പാലാ വരെ ഒന്ന് പോണം' ഞാൻ പറഞ്ഞു... ' എന്തിന് ' അച്ഛൻ സോഫയിൽ നിന്ന് എഴുനേറ്റ് എന്നെ നോക്കി. 'ഒരു കൂട്ടുകാരനെ കാണാൻ ആണ് ' ഞാൻ പ്ലാൻ ചെയ്തത് പോലെ പറഞ്ഞു.
അപ്പൻ എൻറെ തോളിൽ

💬 Comments

View all comments