Chapter Title : ? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം]
എന്നും പോയിട്ട് വരുമ്പോ കണ്ണിൽ കാണുന്ന എണ്ണ പലഹാരങ്ങളും വാങ്ങിക്കും. ചേച്ചിമാർക്ക് ഭയങ്കര ഇഷ്ട്ടാ....!!
""""""""""""ഉള്ളിവട ഉണ്ടേ വാങ്ങണേ....!!"""""""""""
"""""""""""""അതിന് ആർക്കാ ഇപ്പോ ഉള്ളിവട....?? നിങ്ങൾക്ക് ഏത്തക്കാപ്പവും, ഗുണ്ടുമൊക്കെയല്ലേ ഇഷ്ട്ടം......??"""""""""""
"""""""""""""ഇത് ഞങ്ങൾക്കല്ലാ, ഉള്ളിവടയെന്ന് കേട്ട ചാവുന്നൊരു കൊതിച്ചിയുണ്ടേ അവൾക്കാ.......!!""""""""""""
ഞാനൊന്ന് തലയെത്തി നോക്കി. അതിനിടയിൽ മൂന്നാമതൊരു തല കൂടെ പ്രത്യക്ഷമായി. ഞാൻ നോക്കിയതും ആമ തല അകത്തേക്ക് വലിക്കുമാതിരി അവൾ തല വലിച്ചു കളഞ്ഞു.
""""""""""""""വാങ്ങിട്ട് വരണേ മറക്കല്ലേ.....??""""""""""
വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കുമ്പോ തങ്കിയേച്ചി വിളിച്ച് കൂവുന്നത് കേട്ടു. ഞാനുമൊരു ചിരിയോടെ വിച്ചന്റെ വീട്ടിലേക്ക് പായിച്ചു.
""""""""""""""ഓഹ് അപ്പൊ കക്ഷി നിന്റെ മുറയാണല്ലേ.......??"""""""""""""
നടന്നതെല്ലാം അവനോട് പറഞ്ഞു. എല്ലാം കേട്ട് കഴിയുമ്പോ പൊട്ടിത്തെറിക്കും എന്ന് കരുതിയെ എന്നെ ഞെട്ടിച്ചു കൊണ്ടാണ് അവനത് ചോദിച്ചത്.
"""""""""""""നിനക്കെന്താ ദേഷ്യമൊന്നും തോന്നുന്നില്ലേ.......??"""""""""""""
""""""""""""""എന്തിന്.......?? എടാ, ആളറിയാതെ എന്തൊക്കെയോ ഉണ്ടായി. അഹ് അത് വിട്."""""""""""""
"""""""""""" ശെരിക്കും നിനക്കവളോട് ദേഷ്യം ഇല്ലെടാ.....??"""""""""""
""""""""""""മ്മ്, ഇല്ലടാ അളിയാ. ഒന്നുല്ലേലും അവള് നിന്റെ മുറപെണ്ണല്ലേ.....?? അപ്പൊ എനിക്ക് നിന്റെ ചേച്ചിമാരെ പോലെയേ അവളെ കാണാൻ പറ്റൂ. ഞാൻ പറഞ്ഞില്ലേ, ആളറിയാതെ ദേഷ്യപ്പെട്ടു. ഇപ്പൊ എല്ലാം അറിഞ്ഞു. പഴേതൊക്കെ മനസ്സിന്ന് എടുത്ത് കളയേം ചെയ്തു.......!!"""""""""""""
"""""""""""""ചേച്ചിമാര് വന്നതൊക്കെ പറയുമ്പഴാടാ ചെയ്ത തെറ്റ് മനസ്സിലാവണേ. ഞാൻ കഴിഞ്ഞതൊക്കെ ഓർത്ത് പൊട്ടിത്തെറിച്ചു. അവളെ ശവം എന്നും വിളിച്ചു. ഇപ്പൊ അതൊക്കെ ഓർക്കുമ്പോ ഉള്ളിലാകെ ഒരു വിങ്ങല് പോലെ. പിന്നവര് അവസാനം പറഞ്ഞു അവളുടെ സ്ഥാനത്ത് ഞങ്ങളായിരുന്നേ നീ ഇതൊക്കെ ചെയ്യുമായിരുന്നോന്ന്....!! ഞാനാകെ വല്ലാതായിപ്പോയടാ. ഇപ്പൊ എനിക്കവളോട് ഒരു ദേഷ്യവും ഇല്ലാന്ന് തന്നെപ്പറയാം. എന്നാ എന്നെ കാണുമ്പോഴുള്ള അവളുടെ മാറ്റം, ഒരുതരം നാണം അതൊക്കെ കാണുമ്പോ എനിക്കെന്തോ പന്തികേട് തോന്നുവാ. എന്റെ പാത്രത്തിലേക്ക് ചിക്കൻ ഇട്ട് തരുന്നു. കഴിച്ചോന്ന് പറയുന്നു. ഒന്നും മനസ്സിലാവുന്നില്ല.......!!"""""""""""
"""""""""""ഇതില് മനസിലാക്കാൻ ഒന്നൂല്ലാ. അവൾക്ക് നിന്നെ ഇഷ്ട്ടാ. കുട്ടിക്കാലം മുതലേ അങ്ങനെയായിരിക്കും. ഇനിയിപ്പോ നീ അവളെ ആട്ടിപ്പായിച്ചൂന്ന് വിചാരിക്ക്. അവള് നിന്നെ വിട്ട് പോവില്ല, യഥാർത്ഥ സ്നേഹം അങ്ങനാ. വിടാണ്ട് പിടിച്ചോ കുട്ടാ നീ........!!"""""""""""""
💬 Comments
View all comments