0%

Chapter Title : ? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 406

തല വെട്ടിച്ചപ്പോ കണ്ടത് ബിരിയാണി ആദ്യമായി കഴിക്കുന്ന അല്ലെങ്കിൽ കാണുന്ന രീതിയിൽ ആക്രാന്തം ഒട്ടും തന്നെ കാട്ടാതെ കുത്തി കേറ്റുന്ന അവളെയാണ്. ഇത്തവണ കണ്ണ് അവളുടെ പാത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു., മൂന്ന് കാലാണ് പാത്രത്തിൽ ഇരിക്കുന്നത്. എന്റെ പത്രത്തിലേക്ക് തിരിഞ്ഞതും, എനിക്കെന്നോട് തന്നെ പുച്ഛം തോന്നിപ്പോയി., ഒരു കഴുത്ത് പിന്നെ ചെറിയൊരു പീസ്. കഴിഞ്ഞു.......!!

യോഗം ഇല്ലാത്തത് കൊണ്ട് അമ്മിണിയോട് പായ മടക്കി വക്കാൻ പറഞ്ഞിട്ട് ഞാൻ വീണ്ടും കഴിക്കാൻ തുടങ്ങി. ആസ്വദിച്ച് കഴിക്കുന്നതിന് ഒരു വർണന കൂടി ആയിക്കോട്ടെന്ന് കരുതി, കണ്ണുകൾ അടച്ച് തലയാട്ടി ആ രുചിയെ പരമാവധി ഞാൻ ആസ്വദിച്ചു. അടച്ച കണ്ണ് പിന്നീട് തുറക്കുമ്പോ കാണുന്നത് അതുവരെയും പത്രത്തിൽ ഇല്ലാണ്ടിരുന്ന രണ്ട് കാലുകളെയാണ്. ഇതെന്ത് മറിമായം എന്ന് ചിന്തിച്ച് തല പൊക്കി നോക്കുമ്പോ നേരത്തേത് പോലെ തന്നെ നമ്മളെയൊന്നും ആരും ശ്രദ്ധിക്കുന്നില്ല. അഹ് എന്തേലും ആവട്ടേന്ന് കരുതി വീണ്ടും ബിരിയാണി കറിയും കൂട്ടി കുഴച്ച് വായിലോട്ട് വാക്കുമ്പോ ഞാൻ കണ്ടു പത്രത്തിലേക്ക് വീഴുന്ന വെറൊരു മുഴുത്ത പീസിനെ. അത്ഭുതത്തോടെ ഇടത്തേക്ക് തല വെട്ടിക്കുമ്പോ, എന്റെ നോട്ടം കണ്ട് അവളൊന്ന് പതറി. ഞാൻ നോക്കുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല എന്ന് സാരം. നോട്ടം മാറ്റിയ അവൾ എന്നെ കാണിക്കാൻ ആവും കഴിക്കുന്നത് പോലഭിനയിച്ചു. എനിക്ക് മനസ്സിലായി അത് വരെ ഇല്ലാതിരുന്ന കാല് എങ്ങനെ വന്നൂന്ന്. ഞാനപ്പോ തന്നെ അവളിട്ട് തന്ന മൂന്ന് പീസുകളും തിരിച്ച് ഇട്ട് കൊടുത്തു. എന്നാ നിമിഷങ്ങൾക്കുള്ളിൽ തന്നെ ചുറ്റിനും ഒന്ന് കണ്ണോടിച്ച ശേഷം അവളാ പീസുകള് എന്റെ പത്രത്തിലേക്ക് തിരിച്ച് ഇട്ട്

💬 Comments

View all comments