Chapter Title : ? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം]
തന്നു. എന്താ എന്ന് അവളുടെ മുഖത്തേക്ക് നോക്കുമ്പോ
"""""""""""""കഴിച്ചോ......."""""""""""""""
ചിരിയോടെ അതിനേക്കാളേറെ നാണത്തോടെ അവൾ എത്രത്തോളം പതുക്കെ ആവാമോ അത്രത്തോളം പതിയെ പറഞ്ഞു. വീണ്ടും അവൾ കഴിക്കാൻ തുടങ്ങി. വേണ്ടേ പിന്നെ നിർബന്ധിക്കുന്നില്ല., ഞാനുമൊരു ചിരിയോടെ കഴിക്കാൻ തിരിഞ്ഞു. നേരത്തെ പറഞ്ഞപ്പോ പാത്രത്തിൽ തെറിച്ച് വീണതായിരിക്കാം, ഒരു ചെറിയ നാണത്തിന്റെ പീസ് കിടപ്പുണ്ടായിരുന്നു അതും മാറ്റി വച്ച് കുത്തി കേറ്റാൻ തുടങ്ങി. അപ്പോഴും കണ്ടിരുന്നില്ല ഞങ്ങളെ മാറി മാറി നോക്കി ആക്കണ്ട പോലൊക്കെ ആക്കി ചിരിക്കുന്ന മറ്റുള്ളവരെ.........!!
""""""""""""""നീയാവളോട് സോറി പറഞ്ഞൂന്നൊക്കെ കേട്ടു.......!!""""""""""""""
ചിക്കൻ തിന്നാൽ പല്ലിന്റെ ഇടയിൽ കേറും. അതൊരു പ്രകൃതി നിയമമാ. ഉമ്മറത്ത് ഉച്ച വെയിലും നോക്കി പല്ലിൽ തൊണ്ടിയിരിക്കുമ്പഴാണ് പിങ്കിയേച്ചിയുടെ ചോദ്യം.
"""""""""""""അഹ്.......!!"""""""""""
അവളെ ഗൗനിക്കാതെ തന്നെ ഞാൻ ജോലി തുടർന്ന് കൊണ്ട് മറുപടി കൊടുത്തു.
""""""""""""""അവളോടിപ്പോ പഴേ ദേഷ്യമൊന്നും ഇല്ലാന്നും കേട്ടു......!!""""""""""""""
""""""""""""അഹ്., ഞാനായിട്ടിനി ഒന്നിനുമില്ല.....!! അല്ലാ ഇതൊക്കെ നീ എങ്ങനാ കേട്ടെ....??"""""""""""
"""""""""""""അഹ്, അത് ഞാൻ ചുമ്മാ ഒന്നുഹിച്ചതാ. എനിക്കെന്റെ അനിയനെ അറിഞ്ഞൂടെ......??""""""""""""
കുസൃതി ചിരി കാട്ടി എന്റെ കവിളിൽ നുള്ളി അവളതും പറഞ്ഞെന്റെ തോളിലൂടെ കയ്യിട്ടു.
""""""""""""അല്ലാ വാലിനെ കണ്ടില്ലല്ലോ. സാധാരണ തല വരുമ്പോ കൂടെ വാലും വരുന്നതാണല്ലോ.......??"""''"'""""""
""""""""""""വാലോ.....??""""""""""""
"""""""""""മ്മ് തങ്കിയേച്ചി......!!""""""""""
"""""""""""ചേച്ചിമാരെ തന്നെ കളിയാക്കിക്കോ.....!!"""""""""
""""""""""""ഞാനെന്റെ ചേച്ചിമാരെ അല്ലാതെ വേറാരെയാ കളിയാക്കണ്ടേ.......??""""""""""
""""""""""""അത് കൊള്ളാലോ, ഇനിയിപ്പോ കളിയാക്കാനും വഴക്കിടാനും തല്ല് കൂടാനും മാളൂട്ടി ഇല്ലേ കുട്ടന്......??""""""""""""
അതും പറഞ്ഞ് വീണ്ടും അവളൊരു ആക്കിയ ചിരി.....!!
""""""""""""ഈ റൂട്ട് എങ്ങോട്ടാണ് പോണെന്നൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് ചേച്ചി. എന്തേലും
💬 Comments
View all comments