Chapter Title : ? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം]
കുഞ്ഞിപ്പിള്ളേര് കൈകോർത്ത് പിടിച്ച് വിതുമ്പുന്നു. രണ്ടാളും അമ്മേ അമ്മേ ന്ന് വിളിച്ച് കരഞ്ഞ് തളർന്ന് വീഴുന്നു. ചില ദിവസങ്ങള് എന്റെയുറക്കം കളയുന്ന ദുസ്വപ്നങ്ങളായി മാറുന്ന കാഴ്ചകൾ. വിച്ചനൊപ്പമുള്ള മിക്ക കാര്യവും, അതിപ്പോ അവന്റെ കൂടെ പഠിച്ചതും അവന് വേണ്ടി ലൗ ലെറ്ററുകൾ എഴുതിയതും., പിന്നെ ഗോലിസോഡയും എല്ലാം എനിക്ക് ഇന്നലെ നടന്ന പോലെ തന്നാ. അതൊക്കെ ഇപ്പോഴും ഓർക്കുമ്പോ വല്ലാത്ത സന്തോഷാ. എന്നാലും ചേച്ചി എനിക്കറിയില്ല ഞാൻ അഭിനയിക്കുന്നതല്ല വേറൊന്നും തന്നെ എനിക്കോർമ്മ കിട്ടുന്നില്ല. നിങ്ങൾക്കും വിശ്വാസം ഇല്ലേ എന്നെ.....??"""""""""""""
"""""""""""""കുട്ടാ, നിന്നെ വിഷമിപ്പിക്കാനോ നിന്നേ വിശ്വാസം ഇല്ലാത്തത് കൊണ്ടോ അല്ല. അവളുടെ സങ്കടം കണ്ടപ്പോ അവളുടെ കണ്ണുനീര് കണ്ടപ്പോ സഹിക്കാൻ പറ്റിയില്ല. നിന്നെപ്പോലെ തന്നെയാടാ, അവള് ഞങ്ങൾക്കും. കഴിഞ്ഞത് കഴിഞ്ഞു ഇനിയുമാ പാവത്തെ വിഷമിപ്പിക്കരുത്. അത് താങ്ങൂലാ......!!""""""""""""
കണ്ണ് നിറച്ചു കൊണ്ടാണ് ചേച്ചിയത് പറഞ്ഞത്. എന്തോ ആ വാക്ക് തള്ളി കളയാനോ അതിന് മറുപടി പറയാനോ എനിക്കായില്ല. സത്യമുള്ളതായിരുന്നു ആ കണ്ണുനീര്, ആ വാക്കുകൾ.
"""""""""""""""ഞാനെന്താ വേണ്ടേ.....?? പോയി സോറി പറയട്ടെ അതിനോട്......?? നീ ഇങ്ങനെ കരയണത് കാണാൻ വയ്യാത്തത് കൊണ്ടാ. ഈ മൂടി കറുത്ത മുഖമല്ല എന്റെയേച്ചിക്ക് ഐശ്വര്യം., ചിരിക്കണം. മുഖത്ത് എപ്പോഴും കുസൃതി ഉണ്ടാവണം. എനിക്കത് കാണാനാ ഇഷ്ട്ടവും. ഞാനൊരു സോറി അവളോട് പറഞ്ഞാൽ നീ ഹാപ്പി ആവും എങ്കിൽ ഇപ്പൊ തന്നെ പറഞ്ഞേക്കാം......!!"'""""""""""""
അതും പറഞ്ഞ് ഞാൻ ധൃതി പിടിച്ചെഴുന്നേറ്റു. എന്നാലപ്പോ തന്നെ എന്റെ കൈയിലവൾ പിടുത്തവും ഇട്ടിരുന്നു.....!!
""""""""""""""സോറി പറഞ്ഞാൽ പ്രശ്നം തീരില്ല കുട്ടാ., അവളോട് വെറുപ്പ് കാട്ടാതെ ഇരുന്നൂടെ...??
💬 Comments
View all comments