Chapter Title : ? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം]
കഴുത്തിൽ അമർത്തി ചുംബിക്കുന്നു. പിന്നെ., പിന്നെ.......
അയ്യയ്യേ എന്തൊക്കെയാ ആലോചിച്ച് കൂട്ടണേ വൃത്തിക്കെട്ടത്.......!!
തലക്കിട്ടൊരു കൊട്ടും കൊടുത്ത് ഞാൻ എന്നെ തന്നെ പഴിച്ചു. ഈയിടയായി ഇങ്ങനുള്ള ചിന്തകള് കൂടി വരുവാ, അതിന്റെ കാരണം മാത്രമാ മനസിലാവാത്തേ......!!
നല്ല സമാധാനവും സന്തോഷവും തോന്നുന്നുണ്ട്. മൂഡ് തന്നെ മൊത്തത്തിൽ ചേഞ്ച് ആയപോലെ.....!!
നൈറ്റി എടുത്തണിഞ്ഞ് കണ്ണാടിയിൽ നോക്കി മുടി ചീകുമ്പോ എന്റെ പിന്നിലാരോ ഉണ്ടെന്നുള്ള ഒരു തോന്നൽ ഉണ്ടായി. ഹൃദയം വല്ലാണ്ട് മിടിക്കാൻ തുടങ്ങി. പ്രാണൻ പിന്നാലെ നിൽപ്പുണ്ട് തിരിഞ്ഞ് നോക്ക് എന്നാരോ പറയുമ്പോലെ. വെട്ടി തിരിഞ്ഞ് നോക്കി. കാണുന്നത് സ്വപ്നം ആകല്ലേ എന്ന് അതിയായി ആശിച്ചു.
""""""""""""""പറഞ്ഞത് കുറച്ച് കൂടിപ്പോയി, സോറി. ഇനിയിങ്ങനെയൊന്നും ഉണ്ടാവില്ല. പെട്ടന്ന് ദേഷ്യം വന്നൂ അത്രക്കാണല്ലോ രാവിലെ മുഖത്ത് നോക്കി പറഞ്ഞത്...., അതാ പൊട്ടിത്തെറിച്ചേ. എല്ലാത്തിനും സോറി........!!"""""""""""""
ഈശ്വരാ സ്വപ്നത്തിലാണേലും അവനെന്നോട് സംസാരിച്ചല്ലോ, എന്നോട് സോറി പറഞ്ഞല്ലോ അത് മതിയെനിക്ക്....!!
""""""""""""അഹ് പിന്നെ ഡ്രസ്സ് മാറുമ്പോ വാതിലൊന്ന് അടക്കുന്നത് നല്ലതാ. ഇങ്ങനെ ചാരി ഇട്ടത് കൊണ്ടാ ഞാൻ കേറി വന്നേ. അതിനും സോറി......!!""""""""""'""
അത്രേം പറഞ്ഞവൻ തിരിഞ്ഞ് നടക്കുമ്പോ അവനൊന്നൂടെ എന്നെ തിരിഞ്ഞ് നോക്കിയിരുന്നു. അപ്പൊ ആ കണ്ണുകൾ എന്റെ നെഞ്ചിലേക്കായിരുന്നോ.....??
നടന്നതൊന്നും സ്വപ്നം അല്ലാന്ന് തിരിച്ചറിഞ്ഞപ്പോ ഞാനാകെ മൊത്തം നാണത്താൽ കൂമ്പിപ്പോയിരുന്നു., അവനെന്റെ എല്ലാം കണ്ടിരിക്കുന്നു, അയ്യേ....
കൈകളാൽ മുഖം പൊത്തിപ്പിടിച്ച് ഞാൻ ബെണ്ടിലേക്ക് വീണു. ശ്ശോ അവന്റെ മുഖത്ത് ഞാനെങ്ങനെ നോക്കും....?? അയ്യേ ഓർക്കുമ്പോ തന്നെ എന്തോ പോലെ. എന്നാലും വാതിലൊന്ന് അടച്ചോന്നെങ്കിലും നോക്കേണ്ടത് ആയിരുന്നു. എന്റെ ബോധമൊക്കെ എവിടെ പോയോ......??
💬 Comments
View all comments