Chapter Title : ? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം]
അല്ലെ തന്നെ എന്നായാലും കാണേണ്ടവൻ തന്നാണല്ലോ കണ്ടത് അതിനിപ്പോ എന്താ.....?? കുറച്ച് നേരത്തെ ആയെന്നല്ലേ ഉള്ളൂ സാരല്ല.......!!
കൊറെയൊക്കെ ചിന്തിച്ചും മനസ്സിനെ പറഞ്ഞ് അശ്വസിപ്പിച്ചും ഞാനങ്ങനെ കിടന്നു. ആദ്യാനുരാഗത്തിൽ മൊട്ടിടുന്ന സ്വപ്നങ്ങളുമായി..........!!
ഇണക്കം
ഞാൻ എന്താ ഇത്രക്ക് ദുഷ്ടൻ ആയിപ്പോയെ......?? അവളൊരു പെണ്ണാണെന്ന് കൂടി ഓർക്കാതെ, ശ്ശേ..... പാവം ഞാൻ കാരണം അവള് കരഞ്ഞു, എന്നിട്ടും, ആ കണ്ണുനീര് കണ്ടിട്ട് പോലും എന്റെ മനസ്സ് അലിഞ്ഞില്ല., പകരം സന്തോഷം ആയിരുന്നു തോന്നിയത്. ഉള്ള സമാധാനവും പോയി. അവളെ കണ്ടൊരു സോറി പറഞ്ഞാലോ......?? അല്ലേ വേണോ..??, അവളെ കാണാണ്ട് അങ്ങ് നടന്നാ പോരെ അതാവുമ്പോ വേറെ പ്രശ്നവുമില്ല. പക്ഷെ അപ്പോഴുമുള്ള പ്രശ്നം ചേച്ചി പറഞ്ഞത് പോലെ എത്ര നാൾ......?? ഇപ്പൊ ഒരു സോറി പറഞ്ഞാൽ പിന്നെ പ്രശ്നമില്ല. മ്മ് ഒരു സോറി അല്ലെ പൈസ ചെലവ് ഉള്ള കാര്യമൊന്നും അല്ലല്ലോ അങ്ങ് പറഞ്ഞേക്കാം. അല്ലെങ്കിൽ എന്തിനാ സോറി പറയണേ രണ്ടാളുടെ ഭാഗത്തും തെറ്റില്ലേ....?? രാവിലെ അവിടെ വച്ച് നടന്നത് നോക്കുവാണേ, എന്റെ മേത്ത് വന്നിടിച്ചത് അവളാ. എന്നിട്ടോ എന്നെ പറയേണ്ടത് ഒക്കെ പറയേം ചെയ്തു. ഇപ്പൊ നടന്നത് നോക്കുവാണേ അതിനൊക്കെ ഞാൻ പകരം വീട്ടി. വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞു. ഇപ്പൊ ഇക്വൽ ആയല്ലോ. ഇനിയൊരു പ്രശ്നം ഉണ്ടാവാണ്ട് നോക്കിയാൽ പോരെ......?? അഹ് അത് തന്നെയാ ശെരി.
മനസ്സ് നിറയെ അവളുടെ കലങ്ങി നിറഞ്ഞ ആ ഉണ്ടക്കണ്ണുകൾ ആണ്. ഈശ്വരാ ഒരു സ്വസ്ഥത കിട്ടുന്നില്ലല്ലോ., തളർന്ന് പോവുവാണല്ലോ ഞാൻ.........!! ഞാൻ ചെയ്തൊരു തെറ്റ്, ശെരിക്കുമത് തെറ്റാണോ.....?? എന്റെ കണ്ണില്
💬 Comments
View all comments