0%

Chapter Title : ? ഗോലിസോഡാ ? [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 180

ഇരിക്കുമ്പോഴുമൊക്കെ വല്ലാത്ത കാത്തിരിപ്പായിരുന്നു. ദിനാചര്യ തെറ്റിച്ച് നേരത്തെ എണിച്ചത് കൊണ്ടാവാം, അതോ കാറ്റ് അടിച്ചത് കൊണ്ടാണോ....?? അറിയില്ല അച്ഛന്റെ തോളിൽ ചാരി ഞാൻ മയങ്ങി പോയി.

....................

"""""""""""""""കുട്ടാ....,., കുട്ടാ എണീറ്റേടാ മോനെ...

എന്തൊറക്കാ ചെറുക്കാ എണീക്കടാ....ദേ സമയം നോക്കിക്കേ ഒൻപത് കഴിഞ്ഞു."""""""""""

"""""""""""""ഒന്ന് പോ അമ്മ, കുറച്ച് നേരോടെ കിടന്നോട്ടെ ഞാൻ......!!"""""""""""""

ബസ് സ്റ്റോപ്പിൽ എന്നും എന്നെ നോക്കി ചിരിക്കാറുള്ള ആ പൂച്ച കണ്ണിയെയും സ്വപ്നം കണ്ട് കിടന്ന എനിക്കപ്പൊ ഭൂമി കുലുങ്ങും പോലാ തോന്നിയേ., എന്നാ ഞെട്ടി കണ്ണ് തുറക്കുമ്പോ ഞാൻ തിരിച്ചറിഞ്ഞു അത് ഭൂമി കുലുക്കമായിരുന്നില്ല, മറിച്ചെന്റെ അമ്മ എന്റെ പിന്നാമ്പുറം കുലുക്കി വിളിച്ചതായിരുന്നു. അമ്മേ പറഞ്ഞ് വിട്ട് വീണ്ടും പുതപ്പിനിടെ കേറുമ്പോ എങ്ങനേയും പാതിവഴിയിൽ മുറിഞ്ഞ് പോയ പൂച്ച കണ്ണിയുമായുള്ള സ്വപ്നം വീണ്ടെടുക്കുവാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാ എത്ര ശ്രമിച്ചിട്ടും അവള് പിന്നെ വന്നില്ല. നല്ലൊരു സ്വപ്നം ഇല്ലാതാക്കിയ അമ്മയോട് ചെറിയൊരു ദേഷ്യം തോന്നിയിരുന്നു എങ്കിലും അവളെ നേരിട്ട് കാണാനുള്ള സമയം ആവറായി എന്ന് മനസ്സിലായതും ആ ദേഷ്യവും മറന്ന് ഞാൻ ചാടി പിടഞ്ഞെഴുന്നേറ്റു.

പല്ല് തേപ്പും കുളിയും കഴിഞ്ഞ് താഴെക്ക് ചെല്ലുമ്പോ ഊണ് മേശയിൽ ഒരു കസേര ഒഴികെ ബാക്കി എല്ലാം ഫുള്ളായിരുന്നു. എനിക്കുള്ള സ്ഥാനത്തിൽ ഞാനിരുമിരുന്നപ്പോ അമ്മ എല്ലാവർക്കുമായി രാവിലത്തെ നല്ല ചൂട് അപ്പവും ഗ്രീൻപീസ് കറിയും വിളമ്പി. ചെറിയൊരു പ്രാർത്ഥന., പിന്നീട് എല്ലാവരും കഴിക്കാനായി തുടങ്ങി. ഓരോ കൊച്ച് വർത്തമാനവും പറഞ്ഞ് കഴിക്കുന്ന അവരെ ശ്രദ്ധിക്കാ കൂടി ചെയ്യാതെ ഞാനെന്റെ പ്ളേയിറ്റ് ക്ലിയർ ആക്കി എഴുന്നേറ്റു. അതല്ലല്ലേലും ഞാൻ അങ്ങനാ. കഴിക്കുന്ന സമയത്ത് വല്ലതും മിണ്ടുന്നതോ ചിരിക്കുന്നതോ ഒന്നും എനിക്ക് ഇഷ്ട്ടമുള്ള കാര്യമല്ല. ചെറുപ്പം മുതലേ അങ്ങനെ തന്നാ.

""""""""""""""കുട്ടാ വിച്ചൻ വന്നേക്കുന്നു......!!""""'''"""""

തൊണ്ടയിൽ കുടുങ്ങിയ അപ്പം അവഗണിച്ച് തങ്കി വിളിച്ചു പറഞ്ഞു.

"""""""""""എടി ചേച്ചി അവൻ വന്നാൽ എങ്ങും എണീച്ച് പോവത്തൊന്നും ഇല്ല. നീ ഇങ്ങനെ വിളിച്ച് കൂവാൻ., മ്മ് വെള്ളം കുടിക്ക്......!!""""""""""

തൊണ്ടയീന്ന് ഇറക്കാൻ പ്രയാസപ്പെടുന്ന തങ്കിക്ക് ഒരു ഗ്ലാസ്‌ വെള്ളവും കൊടുത്ത് അവൾടെ

💬 Comments

View all comments