Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
ജോയുടെ അരക്കെട്ടിനെ ചൂട് പിടിപ്പിക്കുന്നതായിരുന്നു. എങ്കിലും ജോവിന് അവളുടെ ഐശ്വര്യം നിറഞ്ഞ മുഖവും അതിൽ നിറഞ്ഞു നിന്ന സുന്ദരമായ ചിരിയും ആണ് ഏറ്റവും ആകര്‍ഷിച്ചത്. ഹന്ന അല്പം നാണം നിറഞ്ഞ പുഞ്ചിരിയോടെ ജോവിന് ചായ കൊടുത്തു. പക്ഷെ സാറാമ്മക്ക് ചായ കൊടുത്തപ്പോള്‍ ആ മുഖത്തെ ഗൗരവം നിറഞ്ഞ ഭാവം കണ്ട് ഹന്നയുടെ പുഞ്ചിരി അല്പം ഒന്ന് മങ്ങി. എങ്കിലും അവൾ ഒന്നും പറയാതെ ചായ കൊടുത്തിട്ട് ഉള്ളിലേക്ക് പോയി.
വീണ്ടും ഫിലിപ്പും ജോർജ്ജും സംസാരത്തിലേക്ക് കടന്നപ്പോള്‍ അല്പം അസ്വസ്ഥതതയോടെ സാറാമ്മ ഇടക്ക് കയറി.
സാറാമ്മ:"നമുക്ക് കാര്യങ്ങളിലേക്ക് കിടന്നാലോ?"
ജോർജ്ജ് പുഞ്ചിരിയോടെ തന്നെ ചോദ്യ ഭാവത്തിൽ സാറാമ്മയെ നോക്കി. ഫിലിപ് അല്പം ഭയത്തോടെയും.
സാറാമ്മ:"എന്തായാലും എന്റെ മോന് നിങ്ങളുടെ മോള് ഇഷ്ട്ടപെട്ടു എന്ന് എനിക്ക് മനസ്സിലായി. കല്യാണത്തിന്റെ കാര്യം ഓര്‍ത്ത് ഒന്നും നിങ്ങൾ പേടിക്കണ്ട. എല്ലാം ഞങ്ങൾ അറേഞ്ച് ചെയ്തോളാം. ഈ നാട്ടിലെ ഏറ്റവും മുന്തിയ ഹാളും, ബാക്കി കാര്യങ്ങളും എല്ലാം അറേഞ്ച് ചെയ്യാൻ ഞങ്ങൾ ഞങ്ങളുടെ ഒരു ജോലിക്കാരനെ ഇങ്ങോട്ട് അയക്കാം, അവന് ചെയ്തോളും എല്ലാം. പിന്നെ കല്യാണ സമയത്ത് മോള്‍ക്ക് ഇടേണ്ട ആഭരണങ്ങളും, സാരിയും എല്ലാം നേരത്തെ കൂട്ടി തന്നെ ഞങ്ങൾ ഇവിടെ എത്തിക്കാം, അപ്പോൾ ഏതെങ്കിലും മാറ്റി മേടിക്കാന്‍ ഉണ്ടെങ്കിൽ നിങ്ങള്‍ക്ക് ആകാമല്ലോ. പിന്നെ കുട്ടിയുടെ അമ്മക്കും അനിയത്തിക്കും ഇടാൻ ഉള്ളതും വേണമെങ്കിൽ ഞങ്ങൾ എത്തിക്കാം".
ഫിലിപ് സാറാമ്മയെ നോക്കി പല്ലിറുമി. ജോർജ്ജിന്റെ പുഞ്ചിരി ഒരു നിമിഷം ഒന്ന് മാഞ്ഞെങ്കിലും, വീണ്ടും പുഞ്ചിരിച്ചു കൊണ്ട് കേട്ടിരുന്നു. അതിന് ശേഷം പറഞ്ഞു "അതെല്ലാം പിന്നെ ഉള്ള
💬 Comments
View all comments