0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

കാര്യങ്ങൾ അല്ലെ മാഡം. ആദ്യം കുട്ടികൾ തമ്മില്‍ സംസാരിക്കട്ടേ. അവർക്ക് പരസ്പരം ഇഷ്ടായോ എന്നെല്ലാം നോക്കിയിട്ട് അല്ലെ ബാക്കി കാര്യങ്ങൾ. (അകത്തേക്ക് നോക്കി കൊണ്ട്‌) മോളെ സാറേ".

അകത്ത് നിന്ന് ഒരു ചുരിധാറിട്ട് മറ്റൊരു സുന്ദരിക്കുട്ടി ഇറങ്ങി വന്നു. അനിയത്തി ആകും എന്ന് ജോവിന് മനസ്സിലായി. അവന്‍ അവളെ നോക്കി പുഞ്ചിരിച്ചു. അവളും തിരിച്ച് ബഹുമാനത്തോടെ പുഞ്ചിരിച്ചു.

ജോർജ്ജ്:"ചേച്ചി എന്തിയേ മോളെ?"

സാറ:"അകത്തുണ്ട് അപ്പാ".

ജോർജ്ജ്:"എങ്കിൽ ഈ ചേട്ടനെ ഉള്ളിലേക്ക് കൊണ്ട്‌ ചെല്ല്. അവർ തമ്മില്‍ ഒന്ന് സംസാരിക്കട്ടേ".

അല്പം ചമ്മലോടെ എഴുന്നേറ്റ് ജോ സാറയുടെ പുറകെ നടന്നു. അകത്ത് ഒരു മുറിയില്‍ തന്റെ സ്വപ്ന സുന്ദരി നില്‍ക്കുന്നത് ജോ കണ്ടു. അവന്റെ ഉള്ളില്‍ വീണ്ടും സന്തോഷം നിറഞ്ഞു.

മുറി പുറത്ത്‌ നിന്ന്‌ ചെറുതായി ചാരിയിട്ട് സാറ കളിയാക്കി ചിരിച്ച് കൊണ്ട്‌ പോയി.

അകത്ത് അല്പനേരം ഒരു നിശബ്ദത നിറഞ്ഞു നിന്നു. ഒടുവിൽ ആ നിശബ്ദത ഭേദിക്കാൻ വേണ്ടി ജോ പറഞ്ഞു "ഹന്ന അനാഥാലയത്തിലെല്ലാം പഠിപ്പിക്കാൻ പോകാറുണ്ടല്ലേ?"

ഹന്ന അത്ഭുതത്തോടെ ചോദിച്ചു "അതെങ്ങനെ സാറിന്‌ അറിയാം?"

തന്നെ സാർ എന്ന് വിളിച്ചത് ജോവിനെ അത്ഭുദപ്പെടുത്തി, പക്ഷെ അത് കാര്യമാക്കാതെ ജോ പറഞ്ഞു "മമ്മി നിങ്ങളെ പറ്റീ എല്ലാം അന്വേഷിച്ചിരുന്നു".

ഹന്ന ഒരു നേരിയ പുഞ്ചിരിയോടെ പറഞ്ഞു "സാറിന്റെ മമ്മിക്ക് ഞങ്ങളെ ഒന്നും ഇഷ്ടപെട്ടിട്ടില്ല അല്ലെ?"

ജോ ഒരു ചമ്മിയ ചിരിയോടെ "മമ്മി ഒരു പാവം ആണ്‌. പക്ഷേ കുറച്ച് പഴയ ടൈപ്പ് ആളാണ്. അത് കാര്യമാക്കണ്ട".

ഹന്ന ഒന്ന് പുഞ്ചിരിച്ചു. കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം "ഞങ്ങളെ

💬 Comments

View all comments