0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

അപ്പ വളര്‍ത്തിയത് കാശിന്റെ മൂല്യം അറിയിച്ച് തന്നെ ആണ്‌. കാശിനു ജീവിതത്തിൽ ഉള്ള പ്രാധാന്യം ഞങ്ങൾക്ക് നന്നായി അറിയാം. ഇത് വരെ ഉള്ള ഒരു ജീവിതത്തിൽ വഴി വിട്ട് എന്റെ അപ്പ ഒരു രൂപ പോലും ഉണ്ടാക്കിയിട്ടില്ല എന്ന് എനിക്ക് ഉറപ്പാണ്".

ജോ പുഞ്ചിരിച്ചു കൊണ്ട്‌ അവൾ സംസാരിക്കുമ്പോള്‍ കാണുന്ന മനോഹരമായ പല്ലുകൾ നോക്കി ഇരുന്നു.

ഹന്ന:"ഞാൻ ഒരിക്കലും ആർഭാടങ്ങളോ, സമ്പത്തോ ആഗ്രഹിച്ചിട്ടില്ല. സത്യം പറഞ്ഞാൽ കല്യാണം കഴിക്കണം എന്ന് പോലും ആഗ്രഹിച്ചിട്ടില്ല. പിന്നെ അപ്പയുടെയും അമ്മയുടെയും ആഗ്രഹം കൊണ്ട്‌ സമ്മതിച്ചു എന്ന് മാത്രം. എനിക്ക് സാറിൻ്റെ ആലോചന വന്നപ്പോൾ ആദ്യം തന്നെ ഞാൻ വേണ്ടെന്ന് ചിന്തിച്ചതാ, കാരണം ഒരു വലിയ വീട്ടിലേക്ക് എല്ലാം കല്യാണം കഴിച്ച് പോകണം എന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. പക്ഷേ എന്നിട്ടും ഞാൻ ഈ പെണ്ണുകാണലിന് സമ്മതിച്ചത് തന്നെ സാറിൻ്റെ പ്രൊഫൈൽ വായിച്ച് നോക്കിയപ്പോൾ എനിക്ക് തോന്നി, സുഖമായി ജീവിക്കാൻ ഉള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും സർ, അതിന് നിൽക്കാതെ കഷ്ടപ്പെട്ട് പഠിച്ച് സ്വന്തം വഴി കണ്ടെത്തി. അതിനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു. പക്ഷേ കല്യാണം കഴിക്കുകയാണെങ്കിൽ എന്റെ അപ്പക്ക് കഴിയുന്നത് പോലെ ഉള്ള ഒരു കല്യാണമേ ഞാൻ സമ്മതിക്കൂ. അത് കൊണ്ട്‌ സാർ എന്നോട് ക്ഷമിക്കണം, എനിക്ക് ഈ കല്യാണത്തിന് താൽപര്യം ഇല്ല. എന്നോട് ദേഷ്യം തോന്നരുത്. നമ്മൾ രണ്ട് പേരും രണ്ട് ലോകത്തിൽ ആണ്‌ ജീവിക്കുന്നത്".

ജോയുടെ മുഖം അല്പമൊന്ന് വാടിയെങ്കിലും അവൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു:"മമ്മി പറഞ്ഞത് മോശമാണെന്ന് എനിക്കും പപ്പക്കും നല്ല ബോധ്യം ഉണ്ട്. പക്ഷെ

💬 Comments

View all comments