Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
എനിക്ക് എന്റെ മമ്മിയെ മാറ്റാൻ പറ്റില്ലല്ലോ. ഞാൻ ഇവിടെ വരെ എത്തിയത് കഷ്ടപ്പെട്ട് കഠിനാധ്വാനം കൊണ്ടാണ്. ഐപിഎസ് പഠിക്കാൻ പോലും ഞാൻ ഒരു ട്രെയിനിങിന് പോയിട്ടില്ല, ഒരു ഹോസ്റ്റലിൽ മുറി എടുത്തിരുന്ന് കുത്തി ഇരുന്ന് പഠിച്ചു അത്ര തന്നെ. പ്ലസ് ടു കഴിഞ്ഞതില്‍ പിന്നെ ഞാൻ വീട്ടില്‍ നിന്ന് ഒരു രൂപ പോലും മേടിച്ചിട്ടില്ല എന്റെ കാര്യങ്ങള്‍ക്ക്. ഞാൻ പാർട്ട് ടൈം ജോലി ചെയ്ത് ആണ് ഐപിഎസ് പരീക്ഷക്ക് ഉള്ള ഫീസ് പോലും കണ്ടെത്തിയത്. അത് പപ്പയുടെയും മമ്മിയുടെയും കാശിനോട് എതിർപ്പുള്ളത് കൊണ്ടൊന്നുമല്ല. പക്ഷേ എൻ്റെ ജീവിതം ഞാൻ തന്നെ കെട്ടിപടുക്കണം എന്ന് തോന്നിയത് കൊണ്ട് മാത്രമാണ്. അത് കൊണ്ട് എനിക്കും കാശിന്റെ മൂല്യം, തന്നെ പോലെ തന്നെ എനിക്കും അറിയാം. തനിക്ക് കല്യാണത്തിന് താൽപര്യം ഇല്ല എന്ന് പറഞ്ഞു. പക്ഷേ താൻ ഇങ്ങനെ തുറന്ന് സംസാരിച്ചപ്പോൾ എനിക്ക് തന്നോടുള്ള ഇഷ്ടം കൂടുകയാണ് ചെയ്തത്. അത് കൊണ്ട് എനിക്ക് അറിയേണ്ടത് ഒരേ ഒരു കാര്യമാണ്, തനിക്ക് എന്നെ ഇഷ്ടമായോ എന്ന്. തന്റെ അച്ഛൻ പറഞ്ഞത് പോലെ കല്യാണം എല്ലാം പിന്നത്തെ കാര്യം അല്ലെ".
അല്പനേരത്തെ നിശബ്ദതക്ക് ശേഷം ചെറുതായി പുഞ്ചിരിച്ചു കൊണ്ട് ഹന്ന പറഞ്ഞു "അതിന് ഇഷ്ടപ്പെടാനോ ഇഷ്ടപ്പെടാതെ ഇരിക്കാനോ എനിക്ക് ജോവിനെ പറ്റി ഒന്നും അറിയില്ലല്ലോ".
ജോ ചിരിച്ചു "എതായാലും സാർ മാറി ജോ ആയല്ലോ. അത്ര മതി ഇന്ന്".
ഹന്ന അല്പം നാണിച്ചു ചിരിച്ചു കൊണ്ട് "അത് പപ്പ അങ്ങനെ വിളിക്കുന്നത് കേട്ടു. അത് കൊണ്ട് വിളിച്ചതാ".
ജോ:"എതായാലും എനിക്ക് സന്തോഷം ആയി. ഞാൻ
💬 Comments
View all comments