0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

എന്നാൽ ഇറങ്ങട്ടെ, എന്റെ നംബർ ഒന്ന് നോട്ട് ചെയ്ത് വെച്ചോ. ഒരു ഹായ് അയച്ചാല്‍ നമുക്ക് ബാക്കി ഫോണിൽ സംസാരിക്കാം".

ഹന്ന നംബർ എഴുതി എടുത്തു.

മുമ്പിൽ എത്തിയപ്പോൾ ജോർജ്ജിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട്‌ ജോ "അപ്പ, അങ്ങനെ വിളിക്കാൻ പാടുണ്ടോ എന്ന് അറിയില്ല, എങ്കിലും... എനിക്ക് ഹന്നയെ ഒരുപാട്‌ ഇഷ്ട്ടപെട്ടു. നാളെ വേണമെങ്കിലും കല്യാണം കഴിക്കാൻ ഞാൻ തയ്യാറാണ്. എപ്പോഴെങ്കിലും ഹന്നക്ക് ഈ കല്യാണത്തിന് സമ്മതമാണെന്ന് പറഞ്ഞാൽ വീട്ടിലോ, ഹാളിലോ, പള്ളിയിലോ, റജിസ്റ്റര്‍ ഓഫീസിലോ എവിടെ വെച്ചാണെന്ന് പറഞ്ഞാൽ മതി ഞാൻ വന്ന് ഹന്നയുടെ കഴുത്തിൽ മിന്ന്‌ കെട്ടും. അതിനുള്ള അവസരം എനിക്ക് കിട്ടിയാൽ, എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗ്യമായി ഞാൻ അത് കരുതും".

ജോർജ്ജ് എഴുന്നേറ്റ് ജോവിന് കൈ കൊടുത്തു. ഇനിയും സാറാമ്മയെ ഇവിടെ ഇരുത്തിയാല്‍ ശരിയാവില്ല എന്ന് തോന്നിയ ഫിലിപ്പും പെട്ടെന്ന് എഴുന്നേറ്റ് ജോർജ്ജിന് കൈ കൊടുത്തു കൊണ്ട്‌ പറഞ്ഞു "എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ? നിങ്ങളുടെ അഭിപ്രായം എന്താണെന്ന് വെച്ചാൽ വിളിച്ച് പറഞ്ഞാൽ മതി".

കാറിൽ കയറുന്ന സമയം ഉള്ളിലേക്ക് നോക്കിയ ജോ ജനലിലൂടെ തന്നെ നോക്കുന്ന ഹന്നയുടെ മുഖം കണ്ടു. ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ആ കണ്ണുകളിൽ പ്രേമം തുടിക്കുന്നത് തന്റെ തോന്നല്‍ ആയിരിക്കും എന്ന് ജോ സ്വയം പറഞ്ഞു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മൂന്ന്‌ മാസങ്ങൾക്ക് ശേഷം പത്തനംതിട്ടയിലെ ഒരു ചെറിയ പള്ളിയില്‍ ജോ ആവേശത്തോടെ കാത്തു നിന്നു. പള്ളി നിറയെ ആളുകൾ പുറത്തേക്ക്‌ നോക്കി നിന്നു. കുറച്ച് പെൺകുട്ടികൾ ഒരു വശത്ത് 'അത്യുന്നതമാം സ്വരലോകത്തിൽ' എന്ന പാട്ട് പാടുന്നുണ്ടായിരുന്നു.

💬 Comments

View all comments