Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
ഒരു കാറ്റ് തന്നെ തഴുകി കടന്ന് പോയപ്പോൾ ജോ പുറത്തേക്ക് നോക്കി. ചെറിയ കുട്ടികൾ പൂക്കൾ വിതറി നിര നിരയായി അകത്തേക്ക് കയറി വന്നു. അവരുടെ പുറകില്‍ ഒരു വെള്ള ഗൗൺ അണിഞ്ഞ് മെല്ലെ നടന്ന് വരുന്ന ഹന്നയെ കണ്ട്, ജോ ശ്വാസം പോലും എടുക്കാൻ മറന്ന് നോക്കി നിന്നു. ആകാശത്ത് നിന്ന് ഒരു മാലാഖ ഇറങ്ങി വരുന്നത് പോലെയാണ് തോന്നിയത്.

ജോ മാത്രം ആയിരുന്നില്ല, ആ പള്ളിയില്‍ ഉണ്ടായിരുന്ന മിക്കവാറും ആണുങ്ങളും അവളുടെ സൗന്ദര്യത്തിൽ ലയിച്ച് നിൽക്കുകയായിരുന്നു. ജോവിന്റെ അടുത്ത് നിന്ന അവന്റെ ബെസ്റ്റ് ഫ്രണ്ട് അവന്റെ ചെവിയില്‍ പറഞ്ഞു "അളിയാ നിന്റെ ഒക്കെ ഒരു ഭാഗ്യം". ചെറിയ ഒരു അസ്വസ്ഥത തോന്നിയെങ്കിലും അതിലും കൂടുതൽ അഭിമാനം ആണ് അവന് തോന്നിയത്. അവന്റെ അടുത്ത് എത്തിയപ്പോൾ അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ മനോഹരമായി പുഞ്ചിരിച്ചു, അവനും. അവന് താഴേക്ക് ഇറങ്ങി ചെന്ന് അവളുടെ കൈ പിടിച്ച് പടികള്‍ കയറാൻ സഹായിച്ചു.
അവൾ സ്വകാര്യം പോലെ സന്തോഷത്തോടെ "hi" എന്ന് പറഞ്ഞു. അവനും തിരിച്ച് പറഞ്ഞു. അവന്റെ കൈയ്യും പിടിച്ച് അവൾ അള്‍ത്താരയിലേക്ക് കയറി. ലളിതമായ ഒരു ചടങ്ങിനും സല്‍ക്കാരത്തിനും ശേഷം ആഘോഷമായി ഹന്നയെ അവളുടെ അപ്പയും, നിറകണ്ണുകളോടെ അമ്മയും, അവളുടെ അനുജത്തി സാറയും ചേർന്ന് യാത്രയാക്കി.
ഹന്ന ഗൗൺ മാറ്റി മനോഹരമായ ഒരു പിങ്ക് കളർ സാരി ആണ് ഉടുത്തിരുന്നത്. കാറിൽ കയറിയപ്പോള്‍ മുതൽ ജോ തന്റെ നഗ്നമായ അണിവയറിലേക്ക് കൂടെ കൂടെ നോക്കുന്നത് അവൾ കണ്ടു. സാധാരണ അങ്ങനെ ആരെങ്കിലും നോക്കിയാൽ അവള്‍ക്ക് വല്ലാത്തൊരു
💬 Comments
View all comments