0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

അസ്വസ്ഥത തോന്നാറുണ്ട്. പക്ഷെ ഇപ്പോൾ അവള്‍ക്ക് അല്പം നാണം മാത്രം ആണ്‌ തോന്നിയത്‌. അവൾ അവനെ നോക്കി മനോഹരമായി മന്ദഹസിച്ചു കൊണ്ട്‌ എന്താ എന്ന് തല അനക്കി ചോദിച്ചു. ജോ ഒരു കള്ള ചിരിയോടെ അവളുടെ വശത്ത് കൂടെ കാണുന്ന വയറിലേക്ക് ചൂണ്ടയിട്ട് അടിപൊളി എന്ന് കാണിച്ചു. അവൾ അല്പം നാണം കലര്‍ന്ന പരിഭവത്തോടെ അവന്റെ കൈയ്യില്‍ ഒന്ന് നുള്ളി.

മുന്‍പില്‍ സീറ്റിൽ നിന്ന് ഫിലിപ് ചോദിച്ചു "കഴിഞ്ഞ ഒരു മാസമായി എപ്പോ വിളിച്ചാലും ഇവന്റെ നംബർ ബിസി ആണ്‌. എന്നിട്ട് ഇപ്പോൾ അവസാനം ഒന്ന് അടുത്ത് എത്തിയപ്പോൾ എന്താ രണ്ട് പേരും ഒന്നും മിണ്ടാതെ ഇരിക്കുന്നത്?".

ജോ ചിരിച്ചു, ഹന്നയും നാണിച്ച് പുഞ്ചിരിച്ചു.

ജോ:"അത് പപ്പ, പള്ളിയില്‍ നിന്ന് നിന്ന് മടുത്തു. അത് കൊണ്ട്‌ ക്ഷീണിച്ച് അങ്ങ് ഇരുന്ന് പോയതാ".

ഫിലിപ് ചിരിച്ച് കൊണ്ട്‌ പറഞ്ഞു "എത്ര ക്ഷീണിച്ചു എന്ന് പറഞ്ഞാലും വീട്ടില്‍ എത്തിയ ഉടനെ കിടപ്പ് മുറിയിലേക്ക് കയറി കതക്‌ അടിച്ചേക്കരുത്. നാട്ടുകാരും ബന്ധുക്കളും ഒക്കെ ഉള്ളതാ. രാത്രി ആകുമ്പോള്‍ പെണ്ണുങ്ങള്‍ എല്ലാവരും കൂടെ ബെഡ്റൂമിൽ ആക്കുന്ന ഒരു ചടങ്ങ് ഉണ്ട്. അത് കഴിഞ്ഞ് കതക്‌ എല്ലാം അടച്ച് 'ക്ഷീണം' മാറ്റിയാല്‍ മതി".

പപ്പ ക്ഷീണം എണ്ണം വാക്ക് ആക്കി പറഞ്ഞതാണ് എന്ന് ജോവിനും ഹന്നക്കും മനസ്സിലായി. രണ്ട് പേരും ഒരുപോലെ ചമ്മി. ജോ തന്റെ വയറു നോക്കി വെള്ളം ഇറക്കിയതും താൻ കൈയ്യിൽ നുള്ളിയതും എല്ലാം പപ്പ കണ്ടു കാണും. മമ്മി വേറെ കാറിൽ കയറിയത് ഭാഗ്യം എന്ന് ഹന്നക്ക് തോന്നി.

പിന്നെ

💬 Comments

View all comments