0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

വീട് എത്തുന്ന വരെ അവർ കളിയും ചിരിയും എല്ലാം ആയി പോയി. ഹന്നക്ക് സ്വന്തം അപ്പനെ പോലെ തന്നെയാണ് പപ്പയേയും തോന്നിയത്‌. ഫിലിപ്പും ഒരു മോളെ കിട്ടിയ സന്തോഷത്തില്‍ ആയിരുന്നു.

വീട് എത്താറായപ്പോൾ ഫിലിപ് പുറകോട്ട് തിരിഞ്ഞ് ഇരുന്നിട്ട് പറഞ്ഞു "മോളെ സാറാമ്മ പറയുന്ന വിവര കേടുകൾ കേട്ട് മോൾക്ക് വിഷമം തോന്നേണ്ട. ആളൊരു പാവം ആണ്‌. പരദൂക്ഷണം പറയാനും പൊങ്ങച്ചം പറയാനും വേണ്ടി മാത്രം കൂടുന്ന ഒരു കൂട്ടായ്മ ഉണ്ട് അവള്‍ക്ക്. അവിടെ പണത്തിന്റെ പൊങ്ങച്ചം പറയാൻ ഉള്ള ഒരു അവസരം നഷ്ടപ്പെട്ടതിന്റെ വിഷമം ആണ്‌ അവള്‍ക്ക്. മോളുടെ വില മനസ്സിലാവുന്ന ഒരു ദിവസം വരും. അത് വരയേ കാണൂ ഈ ചൊരുക്ക് ഒക്കെ".

താൻ കാരണം മമ്മിക്ക് കൂട്ടുകാരുടെ മുമ്പിൽ നാണക്കേട് ആയി എന്ന് മനസ്സിലായ ഹന്നയുടെ ഉള്ളില്‍ വിഷമം നിറഞ്ഞു. അവളുടെ അവസ്ഥ മനസ്സിലാക്കിയ ജോ അവളുടെ കൈയിൽ പിടിച്ച് ഒരു കുഴപ്പവും ഇല്ല എന്ന് കണ്ണുകൾ കൊണ്ട്‌ പറഞ്ഞു. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കാണിച്ചിട്ട് പുറത്തേക്ക്‌ നോക്കി ഇരുന്നു.

ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറിയപ്പോള്‍ കൊട്ടാരം പോലെ ഉള്ള അവരുടെ വീട് കണ്ടു. ആ വീടിന്റെ പകിട്ടോ ആഡംബരമോ അവളെ തെല്ലും ഭ്രമിപ്പിച്ചില്ല. പക്ഷേ ജോ ട്രെയിനിങിന് പോയി കഴിഞ്ഞാൽ ആ വലിയ വീട്ടില്‍ താൻ തനിച്ച് ആയി പോകുമോ എന്ന് ഒരു ഭയം മാത്രം അവള്‍ക്ക് തോന്നി.

പരിചയമില്ലാത്ത കുറെ മുഖങ്ങൾ അവളെ പുഞ്ചിരിയോടെ ഉള്ളിലേക്ക് വരവേറ്റു. മമ്മിയെ അവൾ നോക്കിയെങ്കിലും, അവിടെ എങ്ങും കണ്ടില്ല. ഒരു

💬 Comments

View all comments