0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

പക്ഷെ എത്തിയിട്ട് ഉണ്ടാകില്ല എന്ന് അവൾ കരുതി. പക്ഷേ ഉള്ളില്‍ കയറിയപ്പോള്‍ മാറി നിന്ന് ആരോടൊക്കെയോ എന്തോ പറഞ്ഞ്‌ ചിരിച്ച് കൊണ്ട്‌ നില്‍ക്കുന്ന മമ്മിയെ കണ്ടപ്പോൾ വീണ്ടും അവളുടെ ഹൃദയത്തിൽ ഒരു കല്ല് കയറ്റി വെച്ച പോലെ ഉള്ളൊരു വേദന അവള്‍ക്ക് തോന്നി. പക്ഷേ ജോ സ്നേഹത്തോടെ അവളെ ചേര്‍ത്ത് പിടിച്ച് ഉള്ളിലേക്ക് നയിച്ചു.

അപ്പോഴേക്കും രണ്ട് പെൺകുട്ടികൾ അങ്ങോട്ട് ഓടി വന്നു. "ചേച്ചി ഞാൻ ദിയ, ഇവള്‍ മിയ. ഞങ്ങൾ കസിന്‍സ് ആണ്‌. (ജോവിന്റെ കൈ എടുത്ത് മാറ്റി കൊണ്ട്‌) വിട് ചേട്ടാ ഇനി കുറച്ച് നേരം ഞങ്ങൾക്ക് താ ചേച്ചിയെ. ഞങ്ങൾ ചേച്ചിയെ വീടും സ്ഥലവും എല്ലാം ഒന്ന് കാണിക്കട്ടെ".

ജോ ചിരിച്ച് കൊണ്ട്‌ പറഞ്ഞു "അന്നേ, രണ്ടും കുരുത്തം കെട്ട സാധനങ്ങൾ ആണേ. നോക്കീം കണ്ടും എല്ലാം പോണേ". അവർ രണ്ട് പേരും തിരിഞ്ഞ് കോക്രി കാണിച്ചിട്ട് ഹന്നയേയും വലിച്ച് കൊണ്ട്‌ ഉള്ളിലേക്ക് പോയി.

പോകുന്ന വഴി പളാ പളാ തിളങ്ങുന്ന സാരി എല്ലാം ഉടുത്ത് മമ്മിയുടെ അടുത്ത് നിന്ന രണ്ട് സ്ത്രീകൾ ഹന്ന കേള്‍ക്കുന്ന രീതിയില്‍ പറഞ്ഞു "കല്യാണം കഴിഞ്ഞ് വന്ന് കയറുമ്പോൾ എങ്കിലും ഈ കുട്ടിക്ക് കുറച്ച് ആഭരണങ്ങള്‍ എല്ലാം ഇട്ട് കൂടെ?" അപ്പോ മറ്റെ സ്ത്രീ "അതിന്‌ ഉണ്ടെങ്കിൽ അല്ലേ ഇടൂ". അത് കേട്ട് അവിടെ കൂടി നിന്ന സ്ത്രീകൾ എല്ലാം ചിരിച്ചു, മമ്മി ഒഴികെ. അവർ പറഞ്ഞത് ഹന്നക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കിയില്ലെങ്കിലും മമ്മിയുടെ ദേഷ്യത്തോടെ ഉള്ള നോട്ടം കണ്ടപ്പോൾ അവൾ അല്‍പ്പം ഒന്ന് പതറി പോയി.

💬 Comments

View all comments