0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

പക്ഷെ മിയ നടക്കുന്ന വഴിക്ക് പറഞ്ഞു "ചേച്ചി അതൊന്നും കാര്യമാക്കേണ്ട. Bloody creeps. കുറ്റം പറയാനും പൊങ്ങച്ചം പറയാനും അല്ലാതെ ആ തളളമാരൊന്നും വാ തുറക്കാറില്ല".

ദിയ:"വലിയമമ്മിയെ പറഞ്ഞാൽ മതിയല്ലോ ഇതിനെ എല്ലാം വീട്ടില്‍ കയറ്റുന്നതിന്".

ഹന്ന പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

ഒരു അര മണിക്കൂറോളം എടുത്തു വീടും സ്ഥലവും എല്ലാം കണ്ട് തിരിച്ച് എത്താൻ. അതിനുള്ളില് അവരും ആയി ഹന്ന നല്ല കൂട്ടായി. തിരിച്ച് വന്ന് കഴിഞ്ഞപ്പോൾ ദിയ "ചേച്ചിടെ നംബർ തരണേ, നമ്മൾ കസിൻസിന്റെ ഒരു ഗ്രൂപ്പ് ഉണ്ട് അതിൽ ആഡ് ചെയ്യാൻ ആണ്‌. ആണുങ്ങൾക്ക് പ്രവേശനമില്ല. നമ്മൾ പെണ്ണുങ്ങള്‍ക്ക് നേരത്തെ കണ്ട തള്ളമാരെ എല്ലാം തെറി വിളിക്കാൻ ഉള്ള ഗ്രൂപ്പ് ആണ്". ഹന്ന ചിരിച്ച് കൊണ്ട്‌ നംബർ കൊടുത്തു. തിരിച്ച് ജോവിന്റെ അടുത്ത് എത്തിച്ചിട്ട് ദിയ "ദേ ഐപിഎസേ തന്റെ ഭാര്യ. സുരക്ഷിതമായി തന്നെ തിരിച്ച് തന്നിട്ട് ഉണ്ട്. ഇനി ഞങ്ങളുടെ പേരില്‍ കേസ് ഒന്നും എടുക്കല്ലേ".

ജോ ചിരിച്ച് കൊണ്ട്‌ "അതൊന്നും ഇപ്പൊ പറയാൻ പറ്റില്ല, ഞാൻ വിശദമായി ഒന്ന് അന്വേഷിക്കട്ടെ, എന്റെ ഭാര്യക്ക് വല്ല കേടുപാടും ഉണ്ടായിട്ടുണ്ടോ എന്ന്. എന്നിട്ട് പറയാം".

മിയ:"എന്നാൽ ഇന്നാ പിടിച്ച് ജയിലില്‍ ഇട്ടോ. എന്തായാലും അവിടെ പഠിക്ക് പഠിക്ക് എന്ന് പറഞ്ഞ്‌ തല തിന്നാൻ പപ്പയും മമ്മിയും വരില്ലല്ലോ. അത് മതി".

ജോ:"അമ്പടി പഠിച്ച് പഠിച്ച് മാർക്ക് വരട്ടെ. മാർക്ക് കുറഞ്ഞാൽ അപ്പോൾ ഞാൻ കാണിച്ച് തരാം ഐപിഎസിന്റെ പവറ്".

ദിയ:"ദേ, പെണ്ണ് കെട്ടി എന്ന് പറഞ്ഞ്‌ ഭാര്യയുടെ മുമ്പിൽ ആളാവാൻ ഞങ്ങളുടെ മെക്കിട്ട്

💬 Comments

View all comments