0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

കയറിയാൽ ഉണ്ടല്ലോ, കട്ടിലില്‍ നായ്ക്കരണ പൊടി വിതറി ഐപിഎസിന്റെ ആദ്യ രാത്രി ഞങ്ങൾ കുളമാക്കും".

ജോയും ഹന്നയും ചിരിച്ചു.

ജോ:"എടി ഒരു വർഷവും കൂടെ കഴിഞ്ഞാൽ നിങ്ങൾ ഡിഗ്രി എല്ലാം കഴിയില്ലേ? കുറച്ചെങ്കിലും maturity ഉണ്ടാവേണ്ടേ?"

ദിയ:"maturity ഇത്ര മതിയൊന്ന് നോക്ക്"

ദിയയും മിയയും ഗൗരവ ഭാവത്തിൽ തിരിഞ്ഞ് നടന്ന് പോയി.

ജോ ചിരിച്ച് കൊണ്ട്:"പറയാൻ പറ്റില്ല ചിലപ്പോൾ ചെയ്ത് കളയും, വിളഞ്ഞ വിത്തുകളാ രണ്ടും. പണ്ടൊരിക്കൽ അവളുമാരെ അടിച്ചതിന് പേരപ്പൻ ടോയ്‌ലറ്റിൽ കയറിയപ്പോൾ പടക്കം കത്തിച്ച് ഇട്ട ഐറ്റംസ് ആണ്".

ഹന്ന ചിരിച്ച് കൊണ്ട്:"എന്നിട്ട് പേരപ്പൻ എന്ത് ചെയ്തു?"

ജോ:"എന്ത് ചെയ്യാൻ മുണ്ട് പോലുമില്ലാതെ ഒരോട്ടമായിരുന്നു. പപ്പ അത് കണ്ട് പേരപ്പൻ്റെ പുറകെ മുണ്ടും എടുത്ത് ഓടി".

ഹന്ന ഉറക്കെ ചിരിച്ച് പോയി.

കുറച്ച് കഴിഞ്ഞ് ജോ പറഞ്ഞു "അന്നേ, നീ വേണമെങ്കിൽ പോയി ഒന്ന് കുളിച്ച് ഡ്രസ് എല്ലാം മാറിക്കോ. നിന്റെ ബാഗും പെട്ടിയും മുറിയില്‍ വെച്ചിട്ടുണ്ട്".

ഹന്ന:"അതേ എന്റെ പേര്‌ ഹന്ന എന്നാ. അന്ന എന്നല്ല".

ജോ പുഞ്ചിരിച്ചു കൊണ്ട്‌ "എനിക്ക് നിന്നെ അന്ന എന്ന് വിളിക്കാനാണ് കൂടുതൽ ഇഷ്ടം തോന്നുന്നത്. എന്താ ഇഷ്ടമല്ലേ?".

ഹന്ന അല്പം നാണത്തോടെ "ഇഷ്ടമാണ്. ഞാൻ വിചാരിച്ചു അറിയാതെ വിളിക്കുന്നതാ എന്ന്".

ജോ ചിരിച്ചു "മിന്ന്‌ കെട്ടിയ പെണ്ണിന്റെ പേര്‌ എനിക്ക് അറിയില്ല എന്ന് വിചാരിച്ചോ?".

ഹന്നയും ചിരിച്ചു.

ജോ:"വാ ബെഡ്റൂമും കുളിമുറിയും എല്ലാം കാണിച്ച് തരാം".

ഹന്ന അല്പം പരിഭ്രമത്തോടെ "അയ്യേ, അത് വേണ്ട ആരെങ്കിലും കാണും ഒരുമിച്ച് ബെഡ്റൂമിൽ കയറി പോകുന്നത്. പപ്പ പ്രത്യേകം

💬 Comments

View all comments