Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
ഉള്ളില്‍ വല്ലാത്തൊരു സന്തോഷം നിറഞ്ഞു.
ജോ:"നീ എന്താ വിളിച്ചത്?"
ഹന്ന നാണത്തോടെ:"എന്നെ അന്ന എന്ന് വിളിക്കാമെങ്കില്‍ എനിക്ക് ഇച്ചായന് എന്നും വിളിക്കാം".
അവന് ആവേശത്തോടെ അവളെ വീണ്ടും പുണര്‍ന്നിട്ട് അവളുടെ കവിളിൽ ഒരു ഉമ്മ കൂടെ കൊടുത്തു.
ജോ:"വാ മുറിയുടെ വാതിൽ അടച്ചിട്ട് കുളിച്ചോ. അപ്പൊ ഉടുപ്പ് മാറാൻ എല്ലാം കുറച്ച് കൂടെ സൗകര്യം ആയിരിക്കും".
ഹന്ന:"അയ്യേ ഞാൻ ഇപ്പൊ ഇറങ്ങില്ല. ആരെങ്കിലും കാണും. ഇച്ചായന് ആദ്യം ഇറങ്ങ്. പോകുമ്പോൾ മുറിയുടെ വാതിൽ ചാരിയിട്ട് പോ. ഞാൻ കുറച്ച് കഴിഞ്ഞ് പതുക്കെ ഇറങ്ങിക്കോളാം".
ജോ ചിരിച്ച് കൊണ്ട് ഒരു ഉമ്മ കൂടെ കൊടുത്തിട്ട് ഇറങ്ങി പോയി. അവൾ കുറച്ച് നേരം പുഞ്ചിരിച്ചു കൊണ്ട് കണ്ണുകൾ അടച്ച് ജോ ഉമ്മ വെച്ച സ്ഥലങ്ങളിലൂടെ എല്ലാം മെല്ലെ തലോടി കൊണ്ട് അവിടെ നിന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കുളി കഴിഞ്ഞ് വന്നപ്പോൾ മുതൽ ദിയയും മിയയും വാല് പോലെ ഹന്നയുടെ പുറകേ തന്നെ കൂടി. അവർ പറയുന്ന ജോവിന്റെയും കുടുംബത്തിലെ ബാക്കി ഉള്ളവരുടെയും കഥകൾ എല്ലാം ഹന്ന വളരെ താല്പര്യത്തോടെ കേട്ട് ഇരുന്നു. രാത്രി ആയപ്പോഴേക്കും കുടുംബത്തിലെ ഒരുമാതിരിപ്പെട്ട എല്ലാവരെയും അടുത്ത് അറിയാവുന്ന പോലെ ആയി ഹന്നക്ക്.
രാത്രി അത്താഴം കഴിഞ്ഞിട്ടും അവരുടെ കത്തി വെക്കല്‍ തുടർന്ന് കൊണ്ടിരുന്നു. ഒരു 8 മണി എല്ലാം കഴിഞ്ഞപ്പോൾ അവരുടെ മമ്മി വന്ന് അവരെ ചീത്ത പറഞ്ഞു "കല്യാണം കഴിഞ്ഞ പെണ്ണാ. അവളെ അവളുടെ ഭർത്താവിന്റെ അടുത്തേക്ക് വിടാതെ നിങ്ങൾ ഇവിടെ പിടിച്ച് ഇരുത്തിയേക്കുവാണോ?".
ദിയ:"ചേച്ചി ഇന്ന് ഞങ്ങളുടെ കൂടെ കിടക്ക്. സംസാരിച്ച് മതിയായില്ല".
അവരുടെ
💬 Comments
View all comments