0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

മമ്മി:"ദേ തോന്ന്യാസം പറയല്ല്. ആ കൊച്ചിനെ കെട്ടിയത് നിങ്ങൾ ആണോ ജോ ആണോ?".

മിയ:"ചേച്ചി ഒരു കാര്യം ചെയ്യ്. ആ ഐപിഎസിനെ ഡിവോർസ് ചെയ്യ്. എന്നിട്ട് ഞങ്ങളുടെ കൂടെ പോരെ. നമുക്ക് ഇങ്ങനെ കളിച്ചും ചിരിച്ചും അവിടെ കൂടാം".

അവരുടെ മമ്മി അവരെ അടിക്കാൻ കൈ ഓങ്ങിയെങ്കിലും ഹന്ന ചിരിച്ച് കൊണ്ട്‌ പറഞ്ഞു "ഇന്ന്‌ ഇപ്പോൾ ഇത്രയും ലേറ്റ് ആയില്ലേ. നാളെ ആണെങ്കിൽ ഞായറാഴ്ച. നമുക്ക് ഒരു കാര്യം ചെയ്യാം തിങ്കളാഴ്ച്ച രാവിലെ തന്നെ പോയി ഡൈവോഴ്സ് ചെയ്തേക്കാം. എന്താ പോരെ".

എല്ലാവരും ചിരിച്ചു. "വാ മോളെ" അവളുടെ കൈ പിടിച്ച് ആന്റി ഉള്ളിലേക്ക് കൊണ്ട്‌ പോയി. അവിടെ ഹാളില്‍ ആണുങ്ങൾ എല്ലാം വെള്ളം അടിയും കളിയും ചിരിയും ആയി ഇരിക്കുന്നുണ്ട്. അകത്ത് ഡൈനിംഗ് റൂമിൽ പെണ്ണുങ്ങൾ എല്ലവരും ഉണ്ടായിരുന്നു. "അതേ, ഇങ്ങനെ ഇരുന്നാൽ മതിയോ, ഈ കൊച്ചിനെ മണിയറ കാണിക്കണ്ടേ?" ആന്റി ചോദിച്ചു. എല്ലാവരും ചിരിച്ചു. ഹന്ന നാണക്കേട് കൊണ്ട്‌ തൊലി എല്ലാം ഉരിഞ്ഞ് പോകുന്നത് പോലെ തോന്നി, തല കുനിച്ച് നിന്നു. അവളുടെ തുടുത്ത മുഖം കൂടുതൽ ചുമന്നു. അവിടെ ഉണ്ടായിരുന്ന ആന്റിമരെല്ലാം എഴുന്നേറ്റു. പക്ഷേ മമ്മി മാത്രം അവിടെ തന്നെ ഇരുന്നു.

ആന്റി:"വല്യേച്ചി വാ."

മമ്മി:"ഇത് നാത്തൂന്‍മാരുടെ പണിയാ. നിങ്ങൾ എല്ലാവരും കൂടി അങ്ങ് കൊണ്ട്‌ പോയാൽ മതി".

മമ്മി ഫോണിൽ എന്തോ നോക്കി കൊണ്ട്‌ തിരിഞ്ഞ് ഇരുന്നു. അവളെ നയിച്ച് കൊണ്ട്‌ കുടുംബത്തിലെ പെൺ പട മുകളിലേക്ക് നടന്നു ഇടക്ക് ആരൊക്കെയോ എന്തെല്ലാമോ ഓക്ക് പറഞ്ഞ്‌ എല്ലവരും ചിരിക്കുന്നെല്ലാം ഉണ്ടായിരുന്നു. ആരോ

💬 Comments

View all comments