0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

പിടിച്ച് കൊണ്ട്‌ കട്ടിലിലേക്ക് മറഞ്ഞു. "എന്റെ കൂടെ ഇങ്ങനെ ചേര്‍ന്ന് കിടക്കാന്‍ നിനക്ക് പേടിയുണ്ടോ?"

അവളുടെ ഹൃദയം അതിവേഗം സ്പന്ദിക്കാൻ തുടങ്ങി. പക്ഷെ അത് ഭയം കൊണ്ടല്ലായിരുന്നു മറിച്ച് അവള്‍ക്ക് സ്വയം തിരിച്ച് അറിയാൻ കഴിയാത്ത മറ്റെന്തോ വികാരം കൊണ്ടാണ്‌ എന്ന് അവൾ തിരിച്ചറിഞ്ഞു. അവൾ മെല്ലെ 'ഇല്ല' എന്ന് തല കുലുക്കി. പക്ഷെ അവളുടെ മുഖം നാണം കൊണ്ട്‌ ചുമന്ന് തുടുത്തു.

ജോ:"എങ്കിൽ ഈ രാത്രി മുഴുവന്‍ നമുക്ക് ഇങ്ങനെ ചേര്‍ന്ന് കിടന്ന് സംസാരിക്കാം. എനിക്ക് അറിയണം എന്റെ അന്നയെ, പൂർണ്ണമായും".

ഹന്ന:"എന്നെ? എന്നെ കുറിച്ച് എല്ലാം ഇച്ചായന് ഇപ്പോഴേ എല്ലാം അറിയാല്ലോ".

ജോ:"അത് പോര. നിന്റെ ഇഷ്ടങ്ങളെ, നിന്റെ ആഗ്രഹങ്ങളെ എല്ലാം എനിക്ക് അറിയണം".

ഹന്ന(ചിരിച്ചു):"അപ്പോ ഇന്ന് ഉറങ്ങാൻ ഉള്ള ഭാവം ഒന്നുമില്ലേ?"

ജോ:"ഇല്ലാ, ഈ രാത്രി മുഴുവൻ നമുക്ക് ഇങ്ങനെ സംസാരിച്ച് ഇരിക്കാം.(ജോ അവളുടെ കണ്ണുകളിലേക്ക് കാമത്തോടെ നോക്കി കൊണ്ട് കുനിഞ്ഞ് അവളുടെ ചുണ്ടുകളിൽ ഒന്ന് ചുമ്പിച്ചിട്ട്) അല്ല സംസാരിക്കാൻ ഉള്ള താല്പര്യം ഇല്ലെങ്കിൽ, എൻ്റെ മനസ്സിൽ വേറെയും ചില ഐഡിയകൾ ഉണ്ട്".

അന്ന നാണത്തോടെ ചിരിച്ച് കൊണ്ട് അവനെയും തിരിച്ച് ചുംബിച്ചു. അവളുടെ ജീവിതത്തിൽ അവൾ ആദ്യമായി ആണ് ഒരു ആണിനെ പ്രണയത്തോടെ ചുംബിക്കുന്നത്.

ഹന്ന:"നമുക്ക് സംസാരിച്ച് കിടക്കാം".

ജോ ഒരു കള്ള നിരാശ അഭിനയിച്ച് കൊണ്ട് "കഷ്ടം. പാവം ഞാൻ. ഭാഗ്യം ഇല്ലാതെ പോയി".

ഹന്നയും ചിരിച്ചു.

ഹന്ന തല ഉയർത്തി ജോവിൻ്റെ നെഞ്ചിലേക്ക് വെച്ചു. അവൾക്ക് അവൻ്റെ നെഞ്ചിലെ ചൂടിൽ വല്ലാത്ത ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു.

ജോ:"എങ്കിൽ പറ

💬 Comments

View all comments