Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
അവൻ അവളുടെ ചുണ്ട് വിട്ടതിന് ശേഷവും അവളുടെ ചുണ്ട് അവൾ പിൻവലിച്ചില്ല. അവൻ വീണ്ടും അവളുടെ ചുണ്ടുകൾ പ്രാപിക്കും എന്ന പ്രതീക്ഷയിൽ എന്നപോലെ. അവൻ അവളുടെ ചുണ്ടിൽ ചെറിയ ഒരു കടി കൊടുത്തപ്പോൾ ആണ് അവൾ സ്വബോധത്തിലേക്ക് തിരിച്ച് വന്നത്. അവൾ 'ഔച്ച്' എന്ന് പറഞ്ഞ് ചുണ്ട് വലിച്ച് എടുത്തു.
ജോ ചിരിച്ച് കൊണ്ട്:"വേദനിച്ചോ?"
ഹന്ന:"പിന്നില്ലാതെ. ദുഷ്ടൻ".
ജോ:"അത് പിന്നെ ഇത് പോലെ നല്ല ചുമന്ന ചാമ്പങ്ങാ പോലത്തെ ഈ ചുണ്ടുകൾ കടിക്കാൻ പാകത്തിന് ഇങ്ങനെ വെച്ച് തന്നാൽ കടിച്ച് പോവൂലെ".
ഹന്ന അവൻ്റെ നെഞ്ചിൽ മെല്ലെ ഒന്ന് ഇടിച്ചിട്ട് "പിന്നേ, പൊയ്ക്കോ ഇവിടുന്ന്. പാവം എൻ്റെ ചുണ്ട് കടിച്ച് പറിച്ചിട്ട്, കൊഞ്ചുന്നോ? ഞാൻ പോകുവാ".
എന്നാൽ ജോ അവളെ കൂടുതൽ ശക്തിയിൽ ചുറ്റി പിടിച്ചു.
ജോ "എങ്ങോട്ടാ ഇത്ര നേരത്തെ? നേരം വെളുത്ത് വരുന്നതേ ഉള്ളൂ".
ഹന്ന പുഞ്ചിരിച്ച് കൊണ്ട് "ഇച്ഛ വേറെ വല്ല ടൈംസോണിൽ ആണോ ജീവിക്കുന്നത്? ഇവിടെ ഇന്ത്യയിൽ ഇപ്പൊ സമയം 7.30 കഴിഞ്ഞു. ഇവിടെ എല്ലാം രാവിലെ ഒരു ആറ് മണി ആകുമ്പോൾ തന്നെ നേരം വെളുക്കും".
ജോ ചിരിച്ചു.
ജോ:"ഞാൻ ഉദ്ദേശിച്ചത്, ഇത്ര നേരത്തെ പോയിട്ട് എന്ത് ചെയ്യും എന്നാണ്. ഇവിടെ അങ്ങനെ പണി ഒന്നുമില്ല".
ഹന്ന:"അത് നിങ്ങൾ ആണുങ്ങൾക്ക് വെറുതെ പല്ലു തേച്ച് വന്ന് ഇരിക്കുമ്പോൾ തന്നെ ഭക്ഷണം മുൻപിൽ വരുന്നത് കൊണ്ട് തോന്നുന്നതാണ്. രാവിലെ ആണ് ഏറ്റവും കൂടുതൽ പണി ഉള്ളത്. വീട്ടിൽ ആണെങ്കിൽ ഇതിനകം എൻ്റെ തലയിൽ വെള്ളം കോരി ഒഴിച്ചേനെ. കുറേ നാളിന് ശേഷമാ
💬 Comments
View all comments