Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
ഞാൻ ഇത്രയും വൈകി എഴുന്നേൽക്കുന്നത്".
രാഹുൽ:"പണി എല്ലാം എടുക്കാൻ ഇവിടെ ജോലിക്കാർ ഉണ്ട്. മോള് തൽക്കാലം പണി ഒന്നുമെടുത്ത് കഷ്ടപ്പെടേണ്ട. വാ നമുക്ക് കുറച്ച് നേരം കൂടെ ഇങ്ങനെ കെട്ടി പിടിച്ച് കിടക്കാം".
ഹന്ന പക്ഷേ ജോവിനെ തള്ളി മാറ്റിയിട്ട് എഴുന്നേറ്റു.
ഹന്ന:"ഒന്ന് പോ ഇച്ഛാ. ഞാൻ ഒന്ന് പല്ല് എല്ലാം തേച്ചിട്ട് അടുക്കളയിൽ പോയി അമ്മയെ സഹായിക്കാൻ നോക്കട്ടെ".
ഹന്ന കട്ടിലിൽ നിന്നും എഴുന്നേറ്റ് അവളുടെ ബാഗിൽ നിന്ന് ബ്രഷും പേസ്റ്റും എല്ലാം എടുത്തിട്ട് കുളിമുറിയിലേക്ക് കയറി.
ജോ പുറകേ വിളിച്ച് പറഞ്ഞു "നീ ജീവിതകാലം മുഴുവൻ എൻ്റെ കൂടെ പെട്ട് കഴിഞ്ഞു എന്ന് അറിയാമല്ലോ അല്ലേ?"
ഹന്ന അകത്ത് നിന്ന് എത്തി നോക്കി ചോദിച്ചു "എന്താന്ന്?"
Jo ഒരു പുഞ്ചിരിയോടെ "അല്ല നീ ഇപ്പോഴും നിൻ്റെ ബാഗ് എല്ലാം unpack ചെയ്യാതെ ഇങ്ങനെ തന്നെ വെച്ചുക്കുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇപ്പോഴും എൻ്റെ കയ്യിൽ നിന്ന് രക്ഷപെടാം എന്നൊരു വ്യാമോഹം നിൻ്റെ ഉള്ളിൽ ഉണ്ടെന്ന്".
ഹന്ന ചിരിച്ചു അത് കേട്ട് "ഏയ്. എനിക്ക് നന്നായിട്ട് അറിയാം എൻ്റെ ഈ ജന്മം ഇനി എനിക്ക് രക്ഷ ഇല്ലെന്ന്. ഇന്നലെ സമയം കിട്ടില്ലല്ലോ അത് കൊണ്ടാ. ഇന്ന് ഇരുന്ന് എല്ലാം എടുത്ത് അലമാരയിൽ അടുക്കി വെക്കണം".
ഹന്ന പല്ല് തേച്ച് കഴിഞ്ഞ് തുപ്പാൻ കുനിഞ്ഞിട്ട് നിവർന്നപ്പോൾ തൊട്ട് പുറകിൽ നിൽക്കുന്ന ജോവിനെ കണ്ണാടിയിൽ കണ്ടപ്പോൾ അവൾ ഞെട്ടി പോയി. അവൻ്റെ കണ്ണിലെ പ്രണയവും കാമവും കലർന്ന ഭാവം അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. അവൾ 'എന്താ' എന്ന അർഥത്തിൽ
💬 Comments
View all comments