Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
ഒക്കെ നന്നായിരുന്നോ മോളെ?"
ഹന്ന:" ആ, പപ്പാ നന്നായിട്ട് ഉറങ്ങി. മമ്മി ഇവിടെ പപ്പാ?"
ഫിലിപ്പ്:"അവൾ അടുക്കളയിൽ ഉണ്ടാവും അവിടെ നോക്കിക്കോ".
ഹന്ന അടുക്കളയിലേക്ക് നടന്നു. അവിടെ മമ്മി ചപ്പാത്തി ചുട്ട് കൊണ്ട് നിൽക്കുവായിരുന്നു. ഒരു ജോലിക്കാരി അപ്പുറത്ത് നിന്ന് തേങ്ങാ ചിരവി കൊണ്ട് നിൽക്കുന്നുണ്ട്.
ഹന്ന:"Good morning മമ്മി".
എന്നാൽ സാറാമ്മ കേട്ട ഭാവം കാണിച്ചില്ല. ഹന്നയുടെ മുഖം അല്പം ഒന്ന് വാടി. എങ്കിലും അവൾ വീണ്ടും പുഞ്ചിരിച്ച് കൊണ്ട് അടുത്ത് നിന്ന ചേച്ചിയോട് "Good morning ചേച്ചീ. ചേച്ചിടെ പേരെന്താ?". അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ആ ചേച്ചി പറഞ്ഞു "എൻ്റെ പേര് മേരി എന്നാ മോളെ".
ഹന്ന:"ചേച്ചിടെ വീട് ഇവിടെ അടുത്തണോ?"
മേരി:"അല്ല മോളെ. ഞാൻ അങ്ങ് തൊടുപുഴെന്നാ. ഞാൻ ഇവിടെ തന്നെയാ താമസ.."
സാറാമ്മ ഇടക്ക് കയറി പറഞ്ഞു "ചില പെണ്ണുങ്ങള് നല്ല പുളിങ്കൊമ്പ് നോക്കി പിടിച്ച് കെട്ടി കഴിഞ്ഞാൽ, പിന്നെ അകത്താരമ്മ കളിച്ച് ഉച്ചിയിൽ വെയില് വീഴുന്നത് വരെ കിടന്ന് ഉറങ്ങാമെന്നാണ് വിചാരം".
ഹന്നയുടെ കണ്ണുകൾ നനഞ്ഞു..
ഹന്ന:"മമ്മി.. അത്.. സാധാരണ ഞാൻ നേരത്തെ എഴുന്നേൽക്കാറുള്ളതാണ്. ഇന്ന് അല്പം വൈകി പോയി സോ.."
അവളെ പറഞ്ഞ് മുഴുവിക്കാൻ സമ്മതിക്കാതെ സാറാമ്മ അത് വരെ ചുട്ട ചപ്പാത്തിയും ആയി അവളെ കടന്ന് ഹാളിലേക്ക് നടന്നു...
ഹന്ന കരയാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി. അവൾ മേരി ചേച്ചി കാണാതെ ഇരിക്കാൻ വേണ്ടി തിരിഞ്ഞ് നിന്ന് കണ്ണുകൾ തുടച്ചു.
മേരി:"സാരമില്ല മോളെ. എല്ലാം ശരിയാകും. സാറാമ്മ ചേച്ചിക്ക് കുറച്ച്
💬 Comments
View all comments