Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
മുൻകോപം ഉണ്ടെന്നെ ഉള്ളൂ. പക്ഷെ ഉള്ള് ശുദ്ധമാണ്".
ഹന്ന മുഖം എല്ലാം തുടച്ചിട്ട് ഒന്ന് പുഞ്ചിരിച്ച് കാണിച്ചിട്ട് "അതൊന്നും സാരമില്ല ചേച്ചി. ഞാൻ എന്താ ചെയ്യേണ്ടത്?"
മേരി:"അയ്യോ, മോള് ഒന്നും ചെയ്യേണ്ട. ഞാൻ കൂടാതെ ഇവിടെ എലിസബത്തും, ശാന്തയും ഉണ്ട്. സാറാമ്മ ചേച്ചി എല്ലാം ഒന്ന് നോക്കിയും കണ്ടും പറഞ്ഞ് തരികയെ ഉള്ളു. മോൾക്ക് എന്തെല്ലാമാണ് ഇഷ്ടം എന്ന് പറഞ്ഞാൽ മതി. ഞങൾ ഉണ്ടാക്കിക്കൊളാം".
ഹന്ന:"ചേച്ചി എന്നാൽ ഇന്ന് ഉച്ചക്ക് ഒരു കറി ഞാൻ ഉണ്ടാക്കിക്കോട്ടേ?"
മേരി:"അതിനെന്താ മോളെ, മോൾക്ക് എന്തെല്ലാമാണ് വേണ്ടത് എന്ന് പറഞാൽ മതി എല്ലാം ഞങ്ങൾ ഒരുക്കി തരാം".
ഹന്ന:"അതൊന്നും വേണ്ട ചേച്ചി. എല്ലാം എവിടെയൊക്കെ ആണ് ഇരിക്കുന്നത് എന്ന് പറഞ്ഞ് തന്നാൽ മാത്രം മതി. ഇവിടെ ബീഫ് അടുത്ത് മേടിക്കാൻ കിട്ടുമോ?"
മേരി:"അത് എന്ത് ചോദ്യമാ മോളെ? ഫിലിപ്പ് സാറിന് സ്വന്തം ആയിട്ട് ഒരു ബീഫ് എക്സ്പോർട്ട് ചെയ്യുന്ന ഒരു കമ്പനി തന്നെ ഉണ്ട്. അവിടെ ഒന്ന് വിളിച്ച് പറഞാൽ മതി, ഏത് പ്രായത്തിൽ ഉള്ള ബീഫിൻ്റെ ഏത് ഭാഗം വേണമെന്ന് പറഞാൽ മതി അര മണിക്കൂറിൽ ഇവിടെ എത്തും".
ഹന്ന:"എങ്കിൽ അധികം പ്രായം ഇല്ലാത്ത, കുറച്ച് നെയ്യുള്ള ഒരു 2 കിലോ കൊണ്ട് വന്ന് തരാൻ പറയുമോ?"
മേരി:"പിന്നെന്താ മോളെ.ഞാൻ ദാ ഇപ്പൊൾ തന്നെ വിളിക്കാം. വേറെ എന്തൊക്കെ വേണം മോളെ?"
ഹന്ന:"ബാക്കി എല്ലാം ഇവിടെ ഉണ്ടായിരിക്കണം. അത് മതിയാകും ചേച്ചി".
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
ജോ എക്സർസൈസ് എല്ലാം കഴിഞ്ഞ് താഴേക്ക് വന്നപ്പോൾ പതിനൊന്ന് മണി കഴിഞ്ഞു. അപ്പോഴേക്കും ഫിലിപ്പ് ഓഫീസിലേക്ക്
💬 Comments
View all comments