0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

പോയി കഴിഞ്ഞിരുന്നു. സാറാമ്മ മുൻപിൽ ഇരുന്ന് ടിവി കണ്ട് കൊണ്ട് എന്തെല്ലാമോ ഫയലുകൾ നോക്കുകയായിരുന്നു.

ജോ:"മമ്മി ഹന്നയെ കണ്ടായിരുന്നോ?"

സാറാമ്മ:"എനിക്ക് എങ്ങനെ അറിയാം? വെല്ലടത്തും കാലിന്മേൽ കാലും കയറ്റി വെച്ച് ഇരിക്കുന്നുണ്ടാകും. അവള് സുഖിക്കാൻ ആണല്ലോ ഇങ്ങോട്ട് കെട്ടി കയറി വന്നത്".

ജോ:"എന്താ മമ്മി ഇത്? ഇങ്ങനെ ഒക്കെ ആണോ സംസാരിക്കുന്നത്? അവൾ എൻ്റെ ഭാര്യയാണെന്ന് മറക്കരുത്".

സാറാമ്മ:"ഓ. നിൻ്റെ ഭാര്യയാണെന്ന് ഞാൻ അറിഞ്ഞില്ല. എങ്കിൽ നീ പോക്കറ്റിൽ ഇട്ടോണ്ട് നടക്കട. എങ്കിൽ പിന്നെ ഇങ്ങനെ തപ്പി നടക്കണ്ടല്ലോ".

ജോ ചിരിച്ച് കൊണ്ട് "രാവിലെ തന്നെ സാറാമ്മ നല്ല കോമഡി മൂഡിൽ ആണല്ലോ".

സാറാമ്മ മൈൻഡ് ചെയ്യാതെ അവിടെ ഇരുന്ന് ഫയലുകൾ നോക്കി.ജോ മുൻപിലും ഗാർഡനിലും ഒന്നും ഹന്നയെ കാണാതെ അടുക്കളയിലേക്ക് നടന്നു. അവിടെ ഹന്ന എന്തെല്ലാമോ കാര്യമായിട്ട് ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു.

ജോ:"അല്ല, എൻ്റെ അന്നക്കുട്ടി ഇവിടെ ആയിരുന്നോ. ഞാൻ എല്ലായിടത്തും നിന്നെ നോക്കുവായിരുന്നു. ഇവിടെ എന്താ പണി?

ഹന്ന:"ഇവിടെയോ? ഇവിടെ ഞാൻ ഒന്ന് നീന്തൽ പഠിക്കാൻ വന്നതാ".

ജോ ചിരിച്ച് കൊണ്ട് "എനിക്ക് വയ്യ. രാവിലെ തന്നെ എല്ലാവരും ഭയങ്കര കോമഡി മൂഡിൽ ആണല്ലോ. മമ്മിയും നീയും എല്ലാവരും കോമഡി പറഞ്ഞ് കത്തി കയറുവാണല്ലോ".

മമ്മിടെ കാര്യം കേട്ടപ്പോൾ ഹന്നയുടെ മുഖം അല്പം ഒന്ന് വാടി. അവൾ വീണ്ടും കുക്കിങ്ങിലേക്ക് തിരിഞ്ഞു.

ഹന്ന:"ഇച്ചക്ക് ഞാൻ ബ്രേക്ക്ഫാസ്റ്റ് എടുക്കട്ടെ?"

ജോ:"രാവിലെ എനിക്കുള്ള ബ്രേക്ക്ഫാസ്റ്റ് മേരി ചേച്ചി നേരത്തെ എടുത്ത് വെച്ചിട്ടുണ്ടാകും. ഞാൻ ചേച്ചിയോട് പറഞ്ഞോളാം. നിൻ്റെ പണി നടക്കട്ടെ".

ജോ ഉച്ചത്തിൽ "മേരി ചേച്ചീ... എൻ്റെ ബ്രേക്ക്ഫാസ്റ്റ്

💬 Comments

View all comments