0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

ഒന്ന് എടുക്കാമോ".

എന്നിട്ട് ജോ ഹാളിലേക്ക് ചെന്ന് ഇരുന്ന് ന്യൂസ് പേപ്പർ എടുത്ത് വായിക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് മേരി ചേച്ചി ഒരു ട്രേയിൽ പ്രോട്ടീൻ ഡ്രിങ്കും, 8 മുട്ടയുടെ വെള്ളയും, അവക്കാഡോ ബ്രഡ് ടോസ്റ്റും, കുറച്ച് നട്സും എല്ലാം ആയിട്ട് വന്നു.

ഒരു അര മണിക്കൂറോളം എടുത്ത് പത്രം വായിച്ച് കൊണ്ട് ജോ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കഴിഞ്ഞപ്പോൾ ജോ വീണ്ടും ഉള്ളിലേക്ക് നോക്കി വിളിച്ചു "മേരി ചേച്ചീ. ദാ ഇതെല്ലാം അങ്ങ് എടുത്തോളൂ".

മേരി ചേച്ചി വന്ന് പാത്രവും ഗ്ലാസ്സും എല്ലാം എടുത്ത് ട്രേയിൽ തിരിച്ച് എടുത്ത് വെച്ചു. എന്നിട്ട് തിരിഞ്ഞ് നടക്കാൻ പോയപ്പോൾ എന്തോ ആലോചിച്ചിട്ട് എന്ന പോലെ തിരഞ്ഞിട്ട് "മോനേ. ഒരു കാര്യം പറഞ്ഞോട്ടെ?"

ജോ പത്രത്തിൽ നിന്ന് കണ്ണെടുക്കാതെ "എന്താ ചേച്ചി?"

മേരി:"മോനേ ആ പാവം മോള് രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. ഒരു ചായ പോലും കുടിച്ചില്ല. ചോദിച്ചപ്പോൾ വിശക്കുന്നില്ല എന്നാണ് പറഞ്ഞത്".

ജോ അത്ഭുതത്തോടെ തല ഉയർത്തി "ഹേ? അന്ന ഒന്നും കഴിച്ചില്ലേ?"

ജോ പെട്ടെന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. ഹന്ന അപ്പോഴും ബീഫ് ഇളക്കി കൊണ്ടിരിക്കുകയായിരുന്നു. ജോ പുറകിൽ നിന്ന് അവളെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു "സോറി അന്നക്കുട്ടി. മോള് ഒന്നും കഴിച്ചിട്ടില്ല എന്ന് ഞാൻ അറിഞ്ഞില്ല. എന്നോട് ക്ഷമിക്ക് മോളെ"

ഹന്ന ഒരു പുഞ്ചിരിയോടെ:"അതിന് ഇച്ഛ എന്തിനാ സോറി എല്ലാം പറയുന്നത്? എനിക്ക് രാവിലെ അങ്ങനെ വിശന്നില്ല. അത് കൊണ്ട് കഴിച്ചില്ല എന്ന് മാത്രം".

രാഹുൽ:"അതല്ല മോളെ. നീ കഴിച്ചോ എന്ന് ചോദിക്കാതെ ഒറ്റക്ക്

💬 Comments

View all comments