0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

കഴിച്ചത് വലിയ തെറ്റ് തന്നെയാ. സോറി അന്നക്കുട്ടി. സാധാരണ ഞാൻ എക്സർസൈസ് എല്ലാം കഴിഞ്ഞ് വരുമ്പോഴേക്കും എല്ലാവരും കഴിച്ചിട്ട് അവരുടെ പണിയിൽ ആയിരിക്കും. അത് കൊണ്ട് സ്ഥിരമായി ഒറ്റക്ക് ഇരുന്നാണ് കഴിക്കാറ്. അത് കൊണ്ട് ഞാൻ വിചാരിച്ചു അന്നക്കുട്ടിയും പപ്പയുടെയും മമ്മിയുടെയും കൂടെ കഴിച്ച് കാണുമെന്ന്".

ഹന്ന:"അതൊന്നും കുഴപ്പമില്ല ഇച്ഛാ. സത്യമായിട്ടും എനിക്ക് വിശക്കാത്തത് കൊണ്ടാ ഞാൻ കഴിക്കാത്തത്. അല്ലെങ്കിൽ ഞാൻ ഇച്ചയുടെ കൂടെ വന്നിരുന്നു കഴിക്കില്ലേ. അതിന് എന്നെ പ്രത്യേകം വിളിക്കേണ്ട കാര്യമൊന്നുമില്ലല്ലോ".

ജോ:"അതൊന്നും പറഞാൽ പറ്റില്ല. കഴിച്ചേ പറ്റു. രാവിലെ ഒന്ന് തല കറങ്ങി വീണതാ.ഇനിയും പറ്റില്ല".

അതും കേട്ടാണ് മേരി അങ്ങോട്ട് വന്നത്.

മേരി:"അയ്യോ, കുഞ്ഞ് രാവിലെ തല കറങ്ങി വീണോ? എന്താ പറ്റിയത്? എങ്ങനെയാ തല കറങ്ങി വീണത്?"

ഹന്നയുടെ മുഖം നാണം കൊണ്ട് തുടുത്തു. അവൾ വീണ്ടും മുഖം തിരിച്ച് കുക്കിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ജോ:"അതൊന്നുമല്ല മേരി ചേച്ചി. ഇവൾ എന്തോ കണ്ട് പേടിച്ചതാണ്".

ഹന്നയുടെ നാണവും ജോവിൻ്റെ വാക്കുകളും കേട്ടപ്പോൾ മേരി ചേച്ചിക്ക് ഏകദേശം കാര്യം മനസ്സിലായി. മേരി ചേച്ചിയും ഒരു കളിയാക്കി ചിരിച്ച് കൊണ്ട് "കണ്ടാണോ അതോ കൊണ്ടാണോ മോള് പേടിച്ചത്".

ജോവും ചെറുതായി ചമ്മി ചിരിച്ചു.

മേരി:"മോളെ എന്തായാലും പോയി എന്തെങ്കിലും കഴിക്ക്. ഇതിനി ഇളക്കി കൊണ്ടിരുന്നാൽ പോരെ? അത് ഞാൻ ചെയ്തോളാം. മോള് ചെന്ന് എന്തെങ്കിലും കഴിക്ക്".

അത് കേട്ടതും ജോ ഹന്നയുടെ എതിർപ്പ് കണക്കിൽ എടുക്കാതെ അവളുടെ കയ്യിൽ നിന്ന് സ്പൂൺ മേടിച്ച് മേരി ചേച്ചിയുടെ കയ്യിൽ കൊടുത്തു. എന്നിട്ട് അവളെ വലിച്ചും

💬 Comments

View all comments