Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
തള്ളിയും പുറത്തേക്ക് കൊണ്ട് പോയി. പോകുന്ന വഴിക്ക് ജോ തിരിഞ്ഞ് നോക്കി വിളിച്ച് പറഞ്ഞു "ചേച്ചി ഇവൾക്ക് ഉള്ള ഭക്ഷണം ഒന്ന് അങ്ങോട്ട് എടുത്തേരെ".
ഹന്ന അവൻ്റെ കൈ വിടുവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു "എന്താ ഇച്ഛാ ഇത്. മമ്മി അവിടെ ഉണ്ട്.എന്നെ വിട്".
ജോ പക്ഷെ അവളെ പിടിച്ച് വലിച്ച് കൊണ്ട് പോയി തീൻമേശയിൽ ഇരുത്തി. ഹന്ന അവിടെ ഇരുന്ന് അല്പം ഭയത്തോടെ ഫയലുകൾ നോക്കി ഇരിക്കുന്ന മമ്മിയെ നോക്കി.
ഹന്ന ശബ്ദം താഴ്ത്തി പറഞ്ഞു "ഇച്ഛാ,പറയുന്നത് കേൾക്ക്. ഞാൻ പിന്നെ ഉച്ചയൂണ് കഴിച്ചോളാം. ഇപ്പൊ എനിക്ക് വിശക്കുന്നില്ല".
ജോ:"അതൊന്നും പറഞാൽ പറ്റില്ല. ചെറുതായിട്ട് നമുക്ക് ഇപ്പൊൾ കഴിക്കാം എന്നിട്ട് നമുക്ക് കുറച്ച് കഴിഞ്ഞ് നമുക്ക് ഉച്ചയൂണ് കഴിക്കാം".
അപ്പോഴേക്കും മേരി ഭക്ഷണവും ആയി വന്നു. ജോ തന്നെ ഹന്നയുടെ പാത്രത്തിലേക്ക് ചപ്പാത്തിയും കോഴിക്കറിയും വിളമ്പി കൊടുത്തു. എന്നിട്ട് അവളോട് കഴിക്കാൻ പറഞ്ഞു. ഹന്ന ഒരിക്കൽ കൂടെ മമ്മിയെ അല്പം ഭയത്തോടെ നോക്കിയിട്ട് കഴിക്കാനായി എടുത്തു. എന്നാൽ അപ്പോഴേക്കും സാറാമ്മ എഴുന്നേറ്റ് ഉള്ളിലേക്ക് പോയി. ഹന്നയ്ക്ക് വീണ്ടും വിഷമമായി.
എന്നാൽ ജോ അവളോട് "അതൊന്നും നീ കാര്യമാക്കേണ്ട" എന്നും പറഞ്ഞ് കഴിക്കാൻ മടിച്ചിരുന്ന അവൾക്ക് വാരി കൊടുക്കാൻ തുടങ്ങി. രണ്ട് മൂന്ന് തവണ അവൾക്ക് വാരി കൊടുത്തപ്പോൾ "മതി ഇനി ഞാൻ തനിയെ കഴിച്ചോളാം" എന്ന് പറഞ്ഞ് ഹന്ന തനിയെ കഴിച്ച് തുടങ്ങി.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
ഉച്ചക്ക് ഫിലിപ്പ് വന്നപ്പോൾ എല്ലാവർക്കും ഒരുമിച്ച് കഴിക്കാമെന്ന് പറഞ്ഞ് ഹന്നയേയും ജോവിനെയും കഴിക്കാൻ വിളിച്ചു.
കുറച്ച് കഴിഞ്ഞ് എല്ലാവരും ഒരുമിച്ച്
💬 Comments
View all comments