0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

നോക്കി നിൽക്കുന്നത് കണ്ട് ഹന്ന പെട്ടെന്ന് നാണിച്ച് മുഖം മാറ്റി.

ജോ:"എന്താ അന്നക്കുട്ടി ഒരു പ്രത്യേക നോട്ടം?"

ജോ തന്നെ കളിയാക്കുവാണെന്ന് മനസ്സിലായ ഹന്ന ഒരു ചെറിയ കള്ള പിണക്കം അഭിനയിച്ച് കൊണ്ട് "ഞാൻ പോവാ, അത്താഴം കഴിക്കാൻ വേഗം താഴേക്ക് വന്നേക്കണേ" എന്ന് പറഞ്ഞ് ഹന്ന എഴുന്നേറ്റ് പുറത്തേക്ക് നടക്കാൻ തുടങ്ങി. എന്നാൽ വാതിലിൻ്റെ അടുത്ത് എത്തിയപ്പോഴേക്കും ജോ അവളുടെ അരക്കെട്ടിൽ ചുറ്റി ഒന്ന് ശക്തിയായി വലിച്ചു. ഹന്ന ഒന്ന് കറങ്ങി ജോവിൻ്റെ ഉരുക്ക് ശരീരത്തിൽ വന്ന് വീണു. അവളുടെ മുഖം, അവളെ കൊതിപ്പിച്ച രോമക്കാട്ടിലെ വെള്ളത്തിൽ അമർന്ന് നനഞ്ഞു. ഹന്നയും ആഗ്രഹിച്ചതാണ്, തന്നെ പോകാൻ വിടാതെ ജോ ഒന്ന് കയറി പിടിച്ചിരുന്നെങ്കിൽ എന്ന്. അത് കൊണ്ട് അവൾ യാതൊരു എതിർപ്പും ഇല്ലാതെ അവൻ്റെ നനഞ്ഞ നെഞ്ചിൻ്റെ ചൂടിൽ തല ചായ്ച്ച് നിന്നു. ജോവിൻ്റെ കൈ അവളെ വരിഞ്ഞ് മുറുക്കി.

കുറച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ അവളുടെ അടിവയറ്റിൽ വീണ്ടും ജോവിൻ്റെ പൗരുഷത്തിൻ്റെ ദൃഢതയും കുതിപ്പുകളും അറിഞ്ഞ് തുടങ്ങി. അവൾക്ക് ഇപ്പൊൾ ഭയം തോന്നിയില്ല. മറിച്ച് തിരിച്ചറിയാൻ കഴിയാത്ത ഒരു വികാരവും ആവേശവും ആണ് തോന്നിയത്. അവളുടെ കണ്ണുകളുടെ മുൻപിൽ ജോവിൻ്റെ രോമത്തിൽ നിന്ന് വീഴാൻ വെമ്പി നിൽക്കുന്ന ഒരു തുള്ളി വെള്ളം അവൾ കണ്ടു, എന്തോ ഒരു പ്രേരണയിൽ ഹന്ന നാവ് നീട്ടി അവൻ്റെ നെഞ്ചിലെ aa വെള്ളത്തുള്ളി നക്കി എടുത്തു. ഇതിന് മുൻപ് എല്ലാം ജോവിൻ്റെ പൗരുഷത്തിൻ്റെ ഉറപ്പ് അവളുടെ ശരീരത്തിൽ അറിഞ്ഞ സമയത്തെല്ലാം ജോവിൻ്റെ കണ്ണുകളിലെ കാമം അവൾ ഓർത്തു, ആ

💬 Comments

View all comments