Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
"ഇനി മോളും അങ്ങോട്ട് ഇരുന്നോ. ബാക്കി ഞങ്ങൾ ചെയ്തോളം". ഹന്നയും ജോവും ഇരുന്ന് കുറച്ച് കഴിഞ്ഞപ്പോൾ ഫിലിപ്പും സാറാമ്മയും കൂടെ വന്നു.
അത്താഴം കഴിക്കുന്നതിൻ്റെ ഇടയിൽ ഫിലിപ്പ് പറഞ്ഞു "മോള് ഒരു മിടുക്കിയാണ് ജോ. ഞങ്ങൾ രണ്ട് പേരും ഇന്ന് രാവിലെ തൊട്ട് തല കുത്തി നിന്നിട്ടും മനസ്സിലാകാതെ ഇരുന്ന കാര്യങ്ങൾ ആണ് മോള് ഒരു മിനുട്ടിൽ കണ്ട് പിടിച്ച് പറഞ്ഞത്".
ജോ ഹന്നയെ നോക്കി പുഞ്ചിരിച്ചു. ഹന്ന നാണിച്ച് തല കുമ്പിട്ട് ഇരുന്നു.
ഫിലിപ്പ്:"നാളെ തൊട്ട് മോളും എൻ്റെ കൂടെ ഓഫീസിൽ വരട്ടെ. അവിടുത്തെ കണക്കും കാര്യങ്ങളും എല്ലാം മോള് ഒന്ന് പരിശോധിക്കട്ടെ. ഐഡിയ എൻ്റെ അല്ല, സാറാമ്മയുടെ ആണ്".
ഹന്ന അത്ഭുതത്തോടെ മമ്മിയെ നോക്കി. അവൾക്ക് ഒരുപാട് സന്തോഷമായി.
ജോ:"അത് ശരിയാവില്ല പപ്പാ. ഞങ്ങൾക്ക് നാളെ കുറച്ച് ഷോപ്പിങ്ങിന് പോകാൻ എല്ലാം ഉണ്ട്. മറ്റന്നാൾ വൈകുന്നേരം അല്ലേ ഞങ്ങളുടെ യാത്ര വരുന്നത്".
ഹന്നയ്ക്ക് ഏത് യാത്രയുടെ കാര്യമാണ് ജോ പറയുന്നതെന്ന് മനസ്സിലായില്ല. എങ്കിലും മമ്മി ആദ്യം ആയിട്ട് തന്നോട് പറഞ്ഞ കാര്യം എന്തിലും പ്രധാനമായിരുന്നു ഹന്നയ്ക്ക്.
ഹന്ന:"ഇച്ഛാ. എനിക്ക് ഷോപ്പിംഗ് ഒന്നുമില്ല. ഞാൻ ഓഫീസിൽ പോയി ഫയലുകൾ എല്ലാം നോക്കിയിട്ട് വൈകുന്നേരം പോകാം അല്ലെങ്കിൽ".
ജോ:"അതല്ല അന്നേ. നമ്മുടെ യാത്രക്ക് ഉള്ള ഉടുപ്പുകൾ എല്ലാം വാങ്ങാൻ ഉണ്ട്. അതൊന്നും നിൻ്റെ കയ്യിൽ ഉണ്ടാവാൻ സാധ്യതയില്ല".
ഹന്ന:"ഏത് യാത്ര?"
ജോ:"അതൊക്കെ ഉണ്ട്. സർപ്രൈസ് ആണ്. ഇപ്പൊ പറയില്ല".
ഫിലിപ്പ്:"എങ്കിൽ ഒരു കാര്യം ചെയ്യാം. നീ എന്തായാലും എഴുന്നേറ്റ്, എക്സർസൈസും കുളിയും എല്ലാം കഴിഞ്ഞ് വരുമ്പോൾ നേരം
💬 Comments
View all comments