0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

ഉച്ചയാകും. എങ്കിൽ പിന്നെ മോള് രാവിലെ എൻ്റെ കൂടെ വരട്ടെ. എന്നിട്ട് നീ റെഡി ആയി കഴിയുമ്പോൾ അങ്ങോട്ട് വന്നാൽ മതി. എന്നിട്ട് അവിടുന്നു നിങ്ങൾ ഷോപ്പിങ്ങിന് പൊയ്ക്കോ അല്ലെങ്കിൽ എന്തായാലും ഉച്ചക്ക് ഊണ് കഴിക്കാൻ ഇവിടെ വരുമല്ലോ, അത് കഴിഞ്ഞ് നിങ്ങള് പൊയ്ക്കോ".

ജോ:"ഒക്കെ പപ്പാ. എങ്കിൽ അങ്ങനെ ആകാം. നിനക്ക് ഒക്കെ അല്ലേ അന്ന".

ഹന്ന:"എനിക്ക് ഒരു പ്രശ്നവുമില്ല. സന്തോഷമേ ഉള്ളു".

അത്താഴം എല്ലാം കഴിഞ്ഞ് മുകളിലേക്ക് കയറും നേരം ടിവി കണ്ട് കൊണ്ടിരുന്ന ഫിലിപ്പ് ചോദിച്ചു "ഞങ്ങൾക്ക് വൈകുന്നേരമുള്ള ഒരു സീരിയൽ കാണുന്ന സൂക്കേട് ഉണ്ട്. മോൾക്ക് താൽപ്പര്യമുണ്ടോ?"

ഹന്ന പുഞ്ചിരിയോടെ "ഇല്ല പപ്പാ. അങ്ങനെ ഒരു പതിവില്ല. വായനയാണ് കൂടുതൽ ഇഷ്ടം. ടിവിയോട് അത്ര താൽപര്യമില്ല. പിന്നെ നല്ല സിനിമകൾ കാണാൻ ഇഷ്ടമാണ്".

ഫിലിപ്പ്:"അപ്പോ ശരി മോള് കിടന്നോ. Good night".

ഹന്ന:"good night പപ്പാ. (പിന്നെ അല്പം മടിച്ച്) Good night മമ്മി".

സാറാമ്മ ഒന്നും മിണ്ടിയില്ല. പപ്പാ സാരമില്ല എന്ന അർഥത്തിൽ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു. അവൾ അല്പം വിഷാദത്തോടെ പപ്പയെ പുഞ്ചിരിച്ച് കാണിച്ചിട്ട് മുകളിലേക്ക് കയറി. മുകളിലെ ബാൽക്കണിയിൽ നിന്ന് ജോ ആരോടോ ഹിന്ദിയിൽ സംസാരിക്കുന്നത് ഹന്ന കണ്ടു. അവൾ ബെഡ്റൂമിൽ കയറി പല്ല് എല്ലാം തേച്ച് വന്നപ്പോഴേക്കും ജോ ഫോൺ കഴിഞ്ഞ് മുറിയിലേക്ക് വന്നു. അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോൾ ഹന്ന അല്പം പരിഭ്രമം കലർന്ന നാണത്തോടെ മുഖം താഴ്ത്തി.

ജോ ചിരിച്ച് കൊണ്ട് "എന്താ അന്നേ, എന്നെ കാണുമ്പോൾ കാണുമ്പോൾ ഇത്ര നാണം?"

💬 Comments

View all comments