Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
കിട്ടില്ല. ഞങ്ങൾക്ക് കിട്ടി പക്ഷേ. ചേച്ചിയുടെ കൂടെ ഉറങ്ങാനും ഭാഗ്യം കിട്ടി, ചേച്ചിയുടെ കൂടെ എഴുന്നേൽക്കാനും ഭാഗ്യം കിട്ടി".
ദിയ:"ഒപ്പം രണ്ട് ഐഫോൺ duo കിട്ടാനും ഭാഗ്യം കിട്ടി"
ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ഹന്ന ആഗ്രഹിച്ചു അവൾ വിറക്കുന്ന ശബ്ദത്തോടെ പറഞ്ഞു "ഞാ.. ഞാൻ എന്നാല് അടുക്കളയിലേക്ക് ഒന്ന് പോട്ടെ" അതും പറഞ്ഞ് ഹന്ന അടുക്കളയിലേക്ക് ഓടി.
പുറകെ തന്നെ "ഞങ്ങളും വരാം" എന്ന് പറഞ്ഞ് അവരും പുറകെ ഓടി. അടുക്കളയിൽ എത്തിയതും ഹന്ന തിരിഞ്ഞ് ശബ്ദം താഴ്ത്തി അവരോട് "പ്ലീസ്. എൻ്റെ പൊന്ന് മക്കളല്ലേ. ചതിക്കല്ലേ.. എന്നെ നാറ്റിക്കല്ലേ" എന്ന് പറഞ്ഞു.
ദിയ ചിരിച്ച് കൊണ്ട് "oh jesus, എന്താ ഈ പറയുന്നത്? ഞങ്ങളുടെ ചേച്ചിയോട് ഞങ്ങൾ അങ്ങനെ ചെയ്യുമോ?"
മിയ:"അപ്പൊ എങ്ങനെയാ? എപ്പൊ തുടങ്ങും?"
ഹന്ന:"എന്ത്?"
മിയ:"കരാട്ടെ ക്ലാസ്. ഇന്ന് രാവിലെ ഐപിഎസും ചേച്ചിയും തുണി ഇല്ലാതെ കിടന്നപ്പോൾ പറഞ്ഞതെല്ലാം മറന്ന് പോ..."
ഹന്ന പെട്ടെന്ന് അവളുടെ വായ പൊത്തി.
ഹന്ന:"പ്ലീസ് ഒന്ന് നിർത്ത്. നിങ്ങള് പറയുന്നത് പോലെ എപ്പോ വേണമെങ്കിലും എവിടെ വേണമെങ്കിലും വന്ന് ഞാൻ പഠിപ്പിച്ച് തരാം. കുറച്ച് നേരം ഒന്ന് വായ അടയ്ക്കാമോ പകരം?"
ദിയ:"ഓകെ. സമ്മതിച്ചു"
മിയ:"മേരി ചേച്ചി കഴിക്കാൻ എന്താ ഉള്ളത്?" എന്ന് ചോദിച്ച് അവർ രണ്ടും അടുക്കളയിലേക്ക് പോയി. ഹന്ന തലയിൽ കൈ വെച്ച് അവിടെ തന്നെ നിന്നു.
അവര് പോയി കഴിഞ്ഞപ്പോൾ ഫിലിപ്പ് പത്രം വായിച്ച് കൊണ്ടിരിക്കുന്ന സാറാമയോട് ചോദിച്ചു "എനിക്കൊന്നും മനസ്സിലായില്ല അവർ പറഞ്ഞത്, നിനക്ക് മനസ്സിലായോ?"
സാറാമ്മ പത്രത്തിൽ
💬 Comments
View all comments