0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

തന്നെ നോക്കി കൊണ്ട് "അതിപ്പോ എന്താ ഇത്ര മനസ്സിലാക്കാൻ ഉള്ളത്. ആ പെണ്ണ് കിടന്നുറങ്ങിയത് പെൺപിള്ളേരുടെ കൂടെ, പക്ഷേ അവർ ഉറങ്ങി കഴിഞ്ഞപ്പോൾ അവൾ ജോവിൻ്റെ അടുത്തേക്ക് പോയിട്ടുണ്ടാകും. അത് ആ കുരുത്തംകെട്ട പെൺപിള്ളേര് കയ്യോടെ പൊക്കി കാണും. എന്നിട്ട് അതും പറഞ്ഞ് രണ്ട് പേരെയും ഇപ്പൊൾ ബ്ലാക്ക്മെയിൽ ചെയ്ത് കൊണ്ടിരിക്കുകയായിരിക്കും".

ഫിലിപ്പ്:"ഇത്രയും ഒക്കെ നിനക്ക് എങ്ങനെ മനസ്സിലായി?"

സാറാമ്മ:"അതൊക്കെ മനസ്സിലാകും"

ഫിലിപ്പ് അത്ഭുതത്തോടെ "അപാരം തന്നെ".

സാറാമ്മ ഒരു കള്ള ചിരിയോടെ "നിങ്ങളുടെ അല്ലെ വിത്ത്. വിത്ത് ഗുണം പത്ത് ഗുണം എന്നല്ലേ.."

ഫിലിപ്പ്:"അതും ശരിയാ. നിൻ്റെ മമ്മിയുടെ കൂടെ കിടന്ന നിന്നെ വരെ രാത്രി പൊക്കിയെടുത്ത് കൊണ്ടുവന്ന് ഞാൻ കളിച്ചിരിക്കുന്നു. അതൊക്കെ വെച്ച് നോക്കുമ്പോൾ, ഇതിലും അത്ഭുതമൊന്നുമില്ല".

സാറാമ്മ:"ഒന്ന് മിണ്ടാതെ ഇരിക്ക് മനുഷ്യാ. ആ തല തെറിച്ച പിള്ളേരങ്ങനും കേട്ടാൽ പിന്നെ, നിങ്ങളായിരിക്കും അവരുടെ അടുത്ത blackmailing ഇര".

രണ്ട് പേരും ചിരിച്ചു.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞതും ദിയയും മിയയും അവരുടെ വീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ഹന്നയും ജോവും അവരുടെ കൂടെ ഇറങ്ങി.

ദിയ:"അപ്പൊൾ ചേച്ചി വൈകുന്നേരം വന്നേരെ കരാട്ടെ പഠിപ്പിക്കാൻ".

ഹന്ന പുഞ്ചിരിച്ച് കൊണ്ട് ശരി എന്ന് പറഞ്ഞു. അവർ നടന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഹന്ന ജോവിനോട് ചോദിച്ചു "അയ്യോ ഇവർ നടന്നാണോ പോകുന്നത്? കൊണ്ട് അക്കാമായിരുന്നില്ലേ?"

ജോ:"ഞാൻ ചോദിച്ചതാ.. "

മിയ:"ഓ, അതിൻ്റെ ഒന്നും ആവശ്യമില്ല. കാറിൽ പോയാൽ കുറെ ചുറ്റി പോകണം. നടന്നാണെങ്കിൽ ദേ ഈ പറമ്പ് കടന്ന് രണ്ട് മതിലും ഒരു തോടും ചാടിയാൽ ഞങ്ങളുടെ വീട് എത്തും".

💬 Comments

View all comments