0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

ജോ ചിരിച്ച് കൊണ്ട് "മതിലു ചാടി ശീലിച്ചവർക്ക് അത് അങ്ങനെയേ പറ്റു".

ദിയ ശബ്ദം താഴ്ത്തി "ഞങ്ങൾ മതിലെ ചാടാറുള്ളൂ. അല്ലാതെ ഒരു ബെഡ്റൂമിൽ നിന്ന് അടുത്ത ബെഡ്റൂമിലേക്ക് ചാടാറില്ല".

ഹന്ന:"ശോ, പതുക്കെ. അവർ എങ്ങനെ വേണമെങ്കിലും പോട്ടെ. ഇഛ ഒന്ന് മിണ്ടാതിരിക്ക്".

മിയ ചിരിച്ച് കൊണ്ട് "ആ, അന്ത ഭയം ഇരിക്കണം".

അവർ നടന്ന് പോകുന്നതും നോക്കി ഹന്ന ചിരിച്ച് കൊണ്ട് "ശരിക്കും കാന്താരികൾ തന്നെ".

ജോയും ചിരിച്ച് കൊണ്ട് അവളുടെ തോളിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ച് കൊണ്ട് "അവര് നമ്മുടെ മുത്തല്ലേ".

ബാക്കി ഉണ്ടായിരുന്ന മൂന്ന് ദിവസങ്ങൾ കണ്ണടച്ച് തുറക്കും മുൻപ് കടന്ന് പോയി. അതിനിടക്ക് അവർ ഹന്നയുടെ വീട്ടിലും അവളുടെ അടുത്ത ബന്ധുക്കളുടെ വീട്ടിലും എല്ലാം വിരുന്ന് പോയി, അതുപോലെ ജോയുടെ ബന്ധുക്കളുടെ വീട്ടിലും.

വർഗീസിൻ്റെ ഒരു വിവരവും അവർ കേട്ടില്ല.

ജോ പോകാനുള്ള ദിവസം അടുക്കും തോറും അവളുടെ ഉള്ളിൽ തീ കോരിയിടുന്ന പോലെ ഒരു വേദന നിറയാൻ തുടങ്ങി. അടുത്തറിഞ്ഞിട്ട് വിരലിൽ എണ്ണാവുന്ന ദിവസങ്ങളെ ആയിട്ടുള്ളൂ എങ്കിലും ഹന്നയ്ക്ക് ഇപ്പൊൾ ജോ ഇല്ലാതെ ഒരു ദിവസം പോലും ജീവിക്കാൻ പറ്റില്ലാതെ ആയി. ജോവിനും അങ്ങനെ തന്നെ.

ഹന്ന വിഷമം മാറ്റാൻ കൂടുതൽ സമയം ഓഫീസിലെ കണക്കുകൾ നോക്കിയിരിക്കാൻ തുടങ്ങി. അവളുടെ അവസ്ഥ മനസ്സിലാക്കിയ സാറാമ്മ പോലും അവളോട് കുറച്ച് കൂടെ മയത്തിൽ പെരുമാറാൻ തുടങ്ങി.

ഒടുവിൽ ജോ പോകേണ്ട ദിവസം അവൾ താഴേക്ക് ഇറങ്ങി വന്നത് തന്നെ കരഞ്ഞ് കലങ്ങി ചുമന്ന കണ്ണുകളുമായി ആണ്. അത് കണ്ട് വിഷമം

💬 Comments

View all comments