Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
തോന്നിയ സാറാമ്മ ഉള്ളിലേക്ക് എഴുന്നേറ്റ് പോയി. പപ്പയ്ക്കും അവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. പപ്പയുടെ കണ്ണുകളും നിറഞ്ഞു. അവൾ നേരെ അടുക്കളയിലേക്ക് ചെന്നപ്പോൾ മേരി ചേച്ചി അവളുടെ അവസ്ഥ കണ്ട് അവളെ കെട്ടി പിടിച്ചു. അവൾ മേരി ചേച്ചിയുടെ തോളിൽ തല വെച്ച് നിയന്ത്രണമില്ലാതെ കരഞ്ഞു. മേരി ചേച്ചി അവളുടെ പുറത്ത് തട്ടി കൊടുത്തുകൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞ് ജോവും താഴേക്ക് വന്നു. അവനും വളരെ സീരിയസ് ആയി ആണ് വന്നത്.
ഫിലിപ്പ്:"എത്ര മണിക്കാണ് ഫ്ലൈറ്റ്?"
ജോ:"ഉച്ചക്ക് 2 മണിക്ക്"
ഫിലിപ്പ്:"അപ്പൊൾ ഒരു 11 മണിക്കെങ്കിലും ഇറങ്ങണം അല്ലേ".
ജോ:"ആഹ് പപ്പാ".
ഫിലിപ്പ്:"അവളെയും കൂടെ കൊണ്ടുപോകാൻ ഒരു വഴിയും ഇല്ലേ?"
ജോ വിഷാദത്തോടെ "ഇല്ല പപ്പാ, ട്രെയിനിങ് സമയത്ത് ഫാമിലി allowed അല്ല. ഇനി ഒരു 40 ദിവസം കൂടെ കഴിഞ്ഞാൽ പോസ്റ്റിംഗ് ആകും. അതിന് മുൻപ് പക്ഷേ ഒരു BSF duty വരും. ആ സമയത്ത് ഒരു മൂന്നാഴ്ച ഫോൺ പോലും ഉപയോഗിക്കാൻ പറ്റില്ല".
ഫിലിപ്പ്:"മോളുടെ വിഷമം കാണുമ്പോൾ, നീ പറഞ്ഞത് പോലെ ട്രെയിനിങ് എല്ലാം കഴിഞ്ഞിട്ട് നിങ്ങളുടെ കല്യാണം നടത്തിയാൽ മതിയായിരുന്നു എന്ന് തോന്നുന്നു".
ജോയുടെ കണ്ണുകളും നനഞ്ഞു അവൻ വേദനയോടെ പുഞ്ചിരിച്ച് കൊണ്ട് "ഇല്ല പപ്പാ. അവളെ കുറച്ച് കൂടെ നേരത്തെ കല്യാണം കഴിച്ചില്ലല്ലോ എന്നുള്ളതാണ് എൻ്റെ വിഷമം. ഇത് കുറച്ച് നാളത്തെ വേദന അല്ലേ. പക്ഷേ ഈ ഒരാഴ്ച്ച കൊണ്ട് അവൾ എനിക്ക്.. എനിക്ക്.. എന്താ പറയേണ്ടതെന്ന് എനിക്ക് അറിയില്ല പപ്പാ".
ഫിലിപ്പ് അവൻ്റെ തോളിൽ തട്ടി അവനെ ആശ്വസിപ്പിച്ചു.
💬 Comments
View all comments