Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
വാതിലിൻ്റെ പുറകിൽ നിന്ന് ഇതെല്ലാം കേട്ട് നിന്ന സാറാമ്മയും കണ്ണിലെ കണ്ണുനീർ തുടച്ച് കളഞ്ഞു.
എയർപോർട്ടിലേക്ക് വരുന്നില്ലെന്ന് അവൾ കട്ടായം പറഞ്ഞു. എയർപോർട്ടിൽ ഒരു സീൻ ഉണ്ടാക്കി പപ്പയ്ക്കും മമ്മിക്കും ഒരു നാണക്കേട് ഉണ്ടാക്കാൻ പാടില്ല എന്നായിരുന്നു അവൾക്ക്.
കാറ് സ്റ്റാർട്ട് ചെയ്ത് പോകുന്നതും നോക്കി അവൾ കരഞ്ഞ് കൊണ്ട് നോക്കി നിന്നു. കാറിൽ കയറി കുറച്ച് കഴിഞ്ഞപ്പോൾ സാറാമ്മ ഫോൺ എടുത്ത് ഡയൽ ചെയ്തിട്ട് "ഹലോ ദിയ അല്ലെ?"
"നിങ്ങൾ ഇപ്പൊൾ ഫ്രീ ആണോ?"
"എങ്കിൽ നിങ്ങളൊന്ന് വീട്ടിലേക്ക് ചെല്ല്. ചേച്ചി അവിടെ ഒറ്റയ്ക്കാ.. നിങ്ങള് ചെന്നാൽ ഒരു ആശ്വാസം ആകും. പിന്നെ ഞാൻ പറഞ്ഞതാണെന്ന് പറയരുത്. എങ്കിൽ ശരി".
ജോ സാറാമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു "അലിഞ്ഞ് തുടങ്ങി. സാറാമ്മയുടെ ഹൃദയം അലിഞ്ഞ് തുടങ്ങി". സാറാമ്മ അവൻ്റെ കൈക്കിട്ട് ഒരടി കൊടുത്തിട്ട് "പോടാ അവിടുന്ന്" എന്ന് പറഞ്ഞിട്ട് പുറത്തേക്ക് മുഖം തിരിച്ചിരുന്നു. ഫിലിപ്പും ജോവും പരസ്പരം നോക്കി പുഞ്ചിരിച്ചു.
തുടരും....
അടുത്ത അധ്യായം അല്പം വൈകും. ഇനി പരീക്ഷ കഴിഞ്ഞിട്ടേ ബാക്കി എഴുതാൻ കഴിയൂ. സദയം ക്ഷമിക്കുക. കഴിയുന്നത് പോലെ പെട്ടെന്ന് എഴുതാൻ ശ്രമിക്കാം.
💬 Comments
View all comments