0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

അല്പം പതർച്ചയോടെ "അല്ല പപ്പാ.. ഞാൻ ഈ ഫയലുകൾ നോക്കി ഇരിക്കുകയായിരുന്നു".

ഫിലിപ്പ്:"മോളുടെ മുഖമെന്താ വല്ലാതെ ഇരിക്കുന്നത്?"

ഹന്ന മനസ്സിൽ സാറയെ ചീത്ത പറഞ്ഞ് കൊണ്ട്:"ഒന്നുമില്ല പപ്പാ. ഞാൻ ഒക്കെ ആണ്. വാ ഇരിക്ക് പപ്പാ".

അവർ രണ്ട് പേരും ഇരുന്നു.

ഫിലിപ്പ്:"എങ്ങനെ ഉണ്ട് മോളെ കാര്യങ്ങൾ എല്ലാം? എല്ലാം ക്ലിയർ ആണോ?"

ഹന്ന:"പപ്പാ. കുറച്ച് സമയം കൊണ്ട് ഒന്നും അത്ര വ്യക്തമല്ല. പക്ഷേ ഒരു മാസത്തെ നോക്കിയത് വെച്ച് കുറച്ച് ഡിസ്ക്രിപ്പൻസികൾ കാണുന്നുണ്ട്. അതൊന്ന് അക്കൗണ്ടൻ്റും ആയി ചർച്ച ചെയ്യണം. പക്ഷേ ഇതിന് മുൻപിലത്തെ ഫയലുകൾ കൂടെ കണ്ടാലേ ഇവിടുത്തെ ഒരു സിസ്റ്റം മനസ്സിലാക്കാൻ സാധിക്കു. പക്ഷേ അത്ര ഒന്നും ചെയ്യാനുള്ള സമയം ഇപ്പൊൾ ഇല്ലല്ലോ".

ഫിലിപ്പ്:"അതൊന്നും കുഴപ്പമില്ല മോളെ, ഒരു കാര്യം ചെയ്യാം. ഏകദേശം ഒരു 90% അക്കൗണ്ട്‌സും ഡിജിറ്റൽ ആണ്. പിന്നെ (ഒരു കള്ള ചിരിയോടെ) ടാക്സ് വെട്ടിക്കാൻ ഉള്ള കുറച്ച് അക്കൗണ്ട് ആണ് കടലാസിൽ മാത്രമായിട്ട് ഉള്ളത്".

ഹന്നയും പുഞ്ചിരിച്ചു.

ഫിലിപ്പ്:"മോളുടെ കയ്യിൽ ലാപ്ടോപ് എടുത്തിട്ടുണ്ടോ?"

ഹന്ന:"ഇല്ല പപ്പാ, അത് എൻ്റെ വീട്ടിലാ".

ഫിലിപ്പ്:"കുഴപ്പമില്ല. അതിന് നമുക്ക് പരിഹാരം ഉണ്ടാക്കാം. എന്തായാലും ഡിജിറ്റൽ ആയിട്ടുള്ള അക്കൗണ്ട്സ് എല്ലാം ഞാൻ മോൾക്ക് തരാം. അത് മോളുടെ സമയം പോലെ ഒന്ന് നോക്കി വെച്ചാൽ മതി. ബാക്കി എല്ലാം നമുക്ക് പിന്നെ ശരിയാക്കാം".

ഹന്ന:"ശരി പപ്പാ. അങ്ങനെ ചെയ്യാം".

ഫിലിപ്പ്:"എങ്കിൽ നമുക്ക് വീട്ടിൽ പോയാലോ? ഉച്ചയൂണ് കഴിഞ്ഞ് നിങ്ങൾക്ക് എന്തെല്ലാമോ ഷോപ്പിംഗ് ഒക്കെ ഉള്ളതല്ലേ".

ഹന്ന:"ഓകെ പപ്പാ".

ഉച്ചയൂണിന് മുൻപ് ഹന്ന ഒന്നുകൂടെ കുളിച്ചിട്ട്

💬 Comments

View all comments