Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
ഒക്കെ ഒന്ന് വായിക്കുന്നത് കാണുമ്പോൾ കുറച്ച് സന്തോഷമാകും, അങ്ങനെ അത് വിഷമം അങ്ങ് മാറും".
ജോ ചിരിച്ച് കൊണ്ട് "ഓ, അപ്പൊ എക്സിബിഷൻ എല്ലാം ഇഷ്ടമാണല്ലേ".
ഹന്ന:"പിന്നെ നിങ്ങള് ആണുങ്ങൾ shirt ഇടാതെ ബോഡിയും കാണിച്ച് നടക്കുന്നതിന് കുഴപ്പമൊന്നുമില്ല, ഞങ്ങൾ പെണ്ണുങ്ങൾ ഒന്ന് ഒരുങ്ങി നടന്നാൽ എക്സിബിഷൻ".
ജോ ചിരിച്ച് കൊണ്ട് "അപ്പൊ ഉള്ളിൽ ഒരു ഫെമിനിസം ഒളിച്ച് ഇരിക്കുന്നുണ്ടല്ലേ?"
ഹന്ന അല്പം പിണങ്ങി "ഞാൻ ഉള്ള കാര്യം പറഞ്ഞതാ, അല്ലാതെ ഫെമിനിസം ഒന്നുമല്ല".
ജോ:"ഞാൻ ചുമ്മാ നിന്നെ കളിപ്പിക്കുന്നതല്ലേ അന്നാകൊച്ചേ, എനിക്കിഷ്ടം നീ നല്ല സ്റ്റൈലിഷ് ഉടുപ്പെല്ലാം ഇടുന്നത് തന്നെയാ. അതുകൊണ്ട് അതൊന്നും ഓർത്ത് എൻ്റെ അന്ന കൊച്ച് ഇനി ടെൻഷൻ അടിക്കേണ്ട. ഇഷ്ടമുള്ളത് എല്ലാം മേടിച്ചോ. എനിക്കും അതെല്ലാം ഇഷ്ടമാ".
ഹന്ന:"അയ്യോ, ഞാൻ വീട്ടിലോ നാട്ടിലോ അങ്ങനത്തെ ഒന്നും ഇട്ടിട്ടില്ല. Degree ചെയ്തത് എറണാകുളത്ത് വെച്ചാ. അവിടെ വെച്ചായിരുന്നു എൻ്റെ ഫാഷൻ പരേഡ് എല്ലാം".
ജോ:"എങ്കിൽ ഇനി തൊട്ട്, ഇവിടെ വെച്ച് വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും എൻ്റെ അന്നക്കുട്ടി ഫാഷൻ പരേഡ് കാണിച്ചോ. എനിക്ക് കുഴപ്പമില്ല".
അങ്ങനെ ജോ വേറെ വഴിക്ക് പോയി, ഹന്ന അടുത്ത് കണ്ട മറ്റൊരു തുണികടയിലേക്ക് കയറി.
ഹന്ന അവിടെ ഒന്ന് രണ്ട് നല്ലത് എല്ലാം കണ്ടത് എടുത്ത് നോക്കി കൊണ്ടിരുന്നു, അപ്പോഴാണ് രണ്ട് ചെക്കന്മാർ അവളെ തന്നെ നോക്കി നിൽക്കുന്നത് അവളുടെ കണ്ണിൽ പെടുന്നത്. ചെക്കന്മാരുടെ വായിനോട്ടം അവൾക്ക് ഒരു ശീലമായിരുന്നതിനാൽ അവൾ അവരെ ശ്രദ്ധിക്കാതെ ഡ്രസ്സുകൾ മാറി മാറി നോക്കി നടന്നു. ചിലതൊക്കെ അവൾക്ക് ഇഷ്ടപ്പെട്ടുവെങ്കിലും ഇഛ
💬 Comments
View all comments