0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

ഞാൻ മറുത്ത് ഒന്നും പറയില്ല".

ജോ അവളെ ചേർത്ത് പിടിച്ച് അവളുടെ നെറ്റിയിൽ ചുംബിച്ചു. എന്നിട്ട് അവളുടെ കണ്ണുകൾ തുടച്ച് കൊണ്ട് ചോദിച്ചു "അപ്പൊൾ അന്ന രാത്രി ഒന്നും കഴിച്ചിട്ടില്ലല്ലേ?"

ജോ ചോദിച്ചത് മനസ്സിലാവാതെ അവൾ അന്തം വിട്ട് അവനെ നോക്കി ഇരുന്നു.

ജോ:"ഞാൻ ചോദിച്ചത് കേട്ടില്ലേ? അന്നക്കുട്ടി രാത്രി എന്തെങ്കിലും കഴിച്ചിരുന്നോ എന്ന്?"

ജോ അത് ചോദിച്ചപ്പോൾ മാത്രമാണ് അതിനെ പറ്റി അവൾ ചിന്തിക്കുന്നത് തന്നെ. അവൾ കുറച്ച് നിമിഷങ്ങൾ എടുത്തു അതിനുത്തരം പറയാൻ.

ഹന്ന:"ഇല്ല ഇച്ഛാ. എനിക്ക് വിശക്കുന്നില്ല. അത് കൊണ്ട് ഒന്നും കഴിച്ചില്ല".

ജോ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി പോയി. ഹന്ന കാര്യം മനസ്സിലാകാതെ അവിടെ ഇരുന്നു. ഏകദേശം പത്ത് മിനിറ്റോളം കഴിഞ്ഞിട്ടാണ് ജോ തിരിച്ച് വന്നത്. വന്നപ്പോൾ ഒരു പ്ലേറ്റിൽ ബ്രെഡും ബീഫ് കറിയും ഉണ്ടായിരുന്നു.

ജോ:"ചേച്ചിമാരെല്ലാം കിടന്നുറങ്ങി, അവരെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി. ഞാൻ തപ്പിയിട്ട് ഇത്രയുമേ എനിക്ക് കിട്ടിയുള്ളൂ. വാ കഴിക്ക്".

ഹന്നയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ ജോയുടെ കാലിൽ വീഴാൻ പോയി. അത് മനസ്സിലാക്കിയ ജോ പെട്ടെന്ന് തന്നെ പ്ലേറ്റ് അവിടെ വെച്ചിട്ട് അവളെ ചുറ്റി പിടിച്ച് ഉയർത്തി. അവളുടെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടിയിട്ട് അവൻ പറഞ്ഞു "എൻ്റെ അന്നക്കുട്ടി. കള്ള് കുടിച്ച് ബോധം ഇല്ലാത്തപ്പോൾ വല്ലവനും വല്ലതും ചെയ്താൽ അത് നിൻ്റെ തെറ്റ് എങ്ങനെയാ ആകുന്നത്? അങ്കിളിനുള്ളത് ഞാൻ കൊടുത്തോളാം. പക്ഷേ ആ അവസ്ഥയിൽ നിൻ്റെ ഒപ്പം ഇല്ലാതെ കൂട്ടുകാരുടെ കൂടെ കള്ളും കുടിച്ചിരുന്ന ഞാൻ അല്ലെ അതിലും വലിയ തെറ്റുകാരൻ.

💬 Comments

View all comments