0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

പിന്നെ നിന്നെ ഒറ്റക്ക് ആ പരുവത്തിൽ വിട്ടിട്ട് പോയ ആ രണ്ട് കുട്ടിക്കുരിപ്പുകളുടെ ഭാഗത്തും ഉണ്ട് തെറ്റ്. പക്ഷേ അവര് തന്നെ വന്ന് നിന്നെ രക്ഷിച്ചത് കൊണ്ട് ഞാൻ തൽക്കാലം അവരെ വെറുതെ വിടുന്നു".

ഹന്നയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.

ജോ:"ഇനിയും എന്തിനാ കരയുന്നത്?"

ഹന്ന:"ഇച്ഛാ... എന്നെ കാണാതെ വന്നപ്പോൾ ഒപ്പം ആ ചെറ്റയേയും കാണാതെ വന്നപ്പോൾ അവർ അത്ര വെപ്രാളപ്പെട്ട് എന്നെ തിരയാൻ ഒരു കാരണം ഉണ്ട്..."

ജോ മനസ്സിൽ പൊങ്ങി വരാൻ തുടങ്ങിയ ഭയത്തെ ഒതുക്കി ചോദിച്ചു "എന്താ?"

ഹന്നയുടെ ശബ്ദത്തിൽ ഒരു വിറയൽ വന്നു "അത്... അത്.. അവര്.. "

പേടിച്ച് പേടിച്ച് ഹന്ന അവർക്കുണ്ടായ അനുഭവവും പറഞ്ഞു. അതും കൂടെ കേട്ടപ്പോൾ ജോ ദേഷ്യം കൊണ്ട് കിടന്ന് വിറക്കുകയായിരുന്നു. അവൻ്റെ മുഖത്തെ ഭാവം കണ്ട് ഹന്ന വല്ലാതെ പേടിച്ചു. ജോവിന് ദേഷ്യം സഹിക്കാൻ വയ്യാതെ പെട്ടെന്ന് എഴുന്നേറ്റ് മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞ് ഇടിച്ചു.

ഹന്ന "അയ്യോ ഇച്ഛാ" എന്ന് വിളിച്ച് ഓടി വന്ന് അവൻ്റെ കൈ പിടിച്ച് പരിശോധിച്ചു. എന്നാൽ ജോ അവളെ തള്ളി മാറ്റിയിട്ട് ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങാൻ നോക്കി.

ഹന്ന അവനെ കെട്ടിപ്പിടിച്ച് കൊണ്ട് "ഇച്ഛാ, ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. അവർക്ക് ഇത്ര എല്ലാം സംഭവിച്ചിട്ടും അവർ ആരോട് പറഞ്ഞില്ലെങ്കിലും ഇച്ചയോട് പറയാൻ ആണ് ആഗ്രഹിച്ചത്. അത് പറയാതെ ഇരുന്നത് നമ്മുടെ കല്യാണം ആയത് കൊണ്ട് മാത്രമാണ്. ഇഛ അറിഞ്ഞാൽ അയാളെ എന്തെങ്കിലും ചെയ്ത് ഇച്ഛാ ജയിലിൽ പോകുമോ എന്ന് പേടിച്ചാണ് അവർ ഇത് വരെ

💬 Comments

View all comments