0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

ഒന്നും പറയാതെ ഇരുന്നത്. അവർക്ക് അവരുടെ സുരക്ഷിതത്തേക്കളും വലുത് ഇച്ചായൻ്റെ സന്തോഷമാണ്. അത് ഓർത്തെങ്കിലും പറയുന്നത് ഒന്ന് കേൾക്ക്. അയാളെ നമ്മൾ എന്തായാലും വെറുതെ വിടാൻ പാടില്ല. നമ്മുടെ കുട്ടികളെ തൊട്ടവനെ എന്ത് വന്നാലും നമ്മൾ വെറുതെ വിടാൻ പാടില്ല. പക്ഷേ ഇപ്പൊൾ നമ്മൾ എടുത്ത് ചാടി എന്തെങ്കിലും ചെയ്താൽ നമ്മൾ മാത്രമല്ല അവരും കണ്ണീര് കുടിക്കും. അവരുടെ വീഡിയോ വല്ലതും അവൻ്റെ കയ്യിൽ ഉണ്ടോ എന്ന് നമുക്ക് അറിയണം".

ജോ ദേഷ്യത്തോടെ ചോദിച്ചു "പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്?"

ഹന്ന:"നമുക്ക് ആദ്യം മമ്മി പറഞ്ഞത് പോലെ നമ്മുടെ ട്രിപ്പ് അങ്ങ് വേണ്ടെന്ന് വെക്കാം. ആരെങ്കിലും ചോദിച്ചാൽ, മമ്മി പറഞ്ഞത് പോലെ വിരുന്ന് പോകാൻ വേണ്ടിയാണെന്ന് പറഞാൽ മതി".

ജോ:"എന്നിട്ട്?"

ഹന്ന:"ഇച്ചക്ക് അവനെ ഇടിച്ച് പതം വരുത്തണമെന്നുണ്ട് എന്ന് എനിക്കറിയാം. അത് എനിക്കുമുണ്ട്. പക്ഷേ ഇവനെയെല്ലാം വെറുതെ അങ്ങ് തല്ലിയിട്ട് വിട്ടാൽ ശരിയാവില്ല. അതുകൊണ്ട് അതിന് മുൻപ് അവനെ പൂർണ്ണമായും തകർത്തിട്ട് വേണം അവനെ പൊട്ടിക്കാൻ".

ജോ:"എന്താ നിൻ്റെ പ്ലാൻ?"

ഹന്ന:"പ്ലാൻ എൻ്റെ മാത്രമല്ല. ഞങ്ങൾ മൂന്നുപേരുടെയും ആണ്. ഇഛ കൂടെ നിന്നാൽ മതി".

ജോ:"ഞാൻ എന്തായാലും ഉണ്ട് നിങ്ങളുടെ കൂടെ. പക്ഷെ അവസാനമെങ്കിൽ അവസാനം, അവനെ എനിക്കൊന്ന് അറിഞ്ഞ് പെരുമാറണം".

ഹന്ന:"ഇച്ചക്ക് മാത്രമല്ല. എനിക്കും".

ജോ ഒന്ന് ശാന്തനായി എന്ന് കണ്ടപ്പോൾ ഹന്ന ഉയർന്ന് അവൻ്റെ ചുണ്ടിൽ ഒരു ചുംബനം നൽകി. ജോ അവളെ കെട്ടിപ്പിടിച്ച് അവളെ തിരിച്ചും ചുംബിച്ചിട്ട് "വാ. ഞാൻ വാരി തരാം എന്തെങ്കിലും കഴിക്ക്" എന്ന് പറഞ്ഞു. അവൻ്റെ സ്നേഹത്തിന് മുൻപിൽ

💬 Comments

View all comments