0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

കീഴടങ്ങി അവൾ സമ്മതിച്ചു. എന്നാൽ കഴിക്കുന്നതിന് മുൻപ് അവൾ ബാത്രൂമിൽ പോയി ഒരു നനഞ്ഞ ടവ്വൽ എടുത്ത് കൊണ്ട് വന്ന് ജോവിൻ്റെ കൈപ്പത്തിയിൽ ചുറ്റി വെച്ചു.

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇരുന്നപ്പോൾ ആണ് ജോ പപ്പയോടും മമ്മിയോടും ട്രിപ്പ് ക്യാൻസൽ ചെയ്യുന്ന കാര്യം പറഞ്ഞത്.

സാറാമ്മ:"അതെന്താ പെട്ടെന്ന് അങ്ങനെ തീരുമാനം മാറ്റിയത്?"

ജോ:"അതൊന്നുമല്ല, മമ്മി പറഞ്ഞത് പോലെ വിരുന്ന് ഒക്കെ കഴിഞ്ഞിട്ട് സമയം കിട്ടുമ്പോൾ പോകാമെന്ന് കരുതി".

ഫിലിപ്പ്:"നന്നായി മോനേ, അതാ നല്ലത്. അല്ല, നിങ്ങൾക്ക് ബുക്ക് ചെയ്തതെല്ലാം തിരിച്ച് കിട്ടുമോ?"

ജോ:"കുറച്ച് ഒക്കെ തിരിച്ച് കിട്ടും. അത് കുഴപ്പമില്ല. അതിലും പ്രാധാന്യം ഞങ്ങൾക്ക് ഇവിടെ നിൽക്കുകയെന്നുള്ളതാ".

ഫിലിപ്പ്:"അതല്ലടാ, മുഴുവനും നിൻ്റെ കയ്യിൽ നിന്നല്ലേ ചെലവാക്കിയത്? നിനക്ക് വിരോധം ഇല്ലെങ്കിൽ അതിൻ്റെ എല്ലാം കാശ് ഞാൻ തന്നോട്ടെ?"

ജോ പുഞ്ചിരിച്ച് കൊണ്ട് "ആവശ്യമുണ്ടെങ്കിൽ ഞാൻ ചോദിച്ചോളാം പപ്പാ. തൽക്കാലം ഞങ്ങൾക്ക് അങ്ങനെ വലിയ ആവശ്യങ്ങൾ ഒന്നുമില്ല. (ഹന്നയെ നോക്കി ചിരിച്ചുകൊണ്ട്) പിന്നെ ഇവളെ കൊണ്ട് പണിയെടുപ്പിക്കുന്നതിന് പകരം ശമ്പളം കൊടുത്താൽ മതി. ഞങ്ങൾ അത് കൊണ്ട് ജീവിച്ചോളാം, പിന്നെ എൻ്റെ ശമ്പളവും ഉണ്ടല്ലോ".

ഹന്നയും പപ്പയും ചിരിച്ചു.

ഫിലിപ്പ്:"നീ ഇന്നലെ മോൾക്ക് ലാപ്ടോപ് മേടിച്ചിരുന്നോ?"

ജോ:"ആ പപ്പാ".

ഫിലിപ്പ്:"എത്രയായി അതിന്?"

ജോ:"ആപ്പിൾ കെയർ ഉൾപ്പടെ ഏഴര ലക്ഷം".

ഹന്ന അന്തം വിട്ട് കണ്ണും തള്ളി ചോദിച്ചു "എന്തോന്ന്?"

ഫിലിപ്പ് പക്ഷേ ശാന്തമായി പറഞ്ഞു "അതിൻ്റെ ബിൽ തന്നെക്കണേ. ഓഫീസ് ആവശ്യത്തിന് വേണ്ടി മേടിച്ചതല്ലേ. അതിൻ്റെ കാശ് ഞാൻ ഓഫീസിൽ നിന്ന് എഴുതി എടുത്ത് തരാം".

ജോ

💬 Comments

View all comments