0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

"ഓകെ പപ്പാ" എന്ന് പറഞ്ഞു.

ഹന്ന ശബ്ദം താഴ്ത്തി ജോവിനോട് "എന്തിനാ ഇച്ഛാ, ഇത്ര വില കൂടിയ ലാപ്ടോപ് എല്ലാം? ഞാൻ അതിനുമാത്രം ലാപ്ടോപ് ഒന്നും ഉപയോഗിക്കില്ലല്ലോ"

ഫിലിപ്പ്:"അത് കുഴപ്പമില്ല മോളെ. കമ്പനിയുടെ അക്കൗണ്ട് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധാരണ ആപ്പിളിൻ്റെ ലാപ്ടോപ് മാത്രമേ ഉപയോഗിക്കു. സെക്യൂരിറ്റി പ്രധാനമല്ലേ"

ജോ അവളെ കണ്ണിറുക്കി കാണിച്ച് പുഞ്ചിരിച്ചു.

ഫിലിപ്പ്:"അപ്പൊൾ പിന്നെ ഇന്നെന്താ പരിപാടി?"

ഹന്ന:"പപ്പാ, ഇന്നലെ പാർട്ടിയുടെ ഇടക്ക് വർഗീസ് അങ്കിളിനെ കണ്ടിരുന്നു. അങ്കിൾ അങ്ങോട്ട് വിരുന്ന് ചെല്ലണം എന്ന് പറഞ്ഞിരുന്നു. സമയമുണ്ടെങ്കിൽ അവിടെ ഒന്ന് ചെല്ലണം"

ജോ അവളെ ഒന്ന് അത്ഭുതത്തോടെ പാളി നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല.

സാറാമ്മ:"അവൻ്റെ അടുത്ത് പതുക്കെ ഒക്കെ പോയാൽ മതി. ധൃതി ഒന്നും വേണ്ട, പോയില്ലേലും കുഴപ്പമൊന്നുമില്ല. ടാ, ജോ നീ അടുത്ത ബന്ധുക്കളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ട്

പോകുന്ന കാര്യങ്ങള് ഒന്ന് പ്ലാൻ ചെയ്യ്".

ജോ:"ശരി മമ്മി"

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

മുറിയിൽ എത്തിയപ്പോൾ തന്നെ ജോ ചോദിച്ചു "എന്താ നിങ്ങളുടെ പ്ലാൻ?

ഹന്ന പ്ലാൻ ചുരുക്കത്തിൽ ഒന്ന് പറഞ്ഞ് കൊടുത്തു.

ജോ:"അപ്പൊൾ നിങ്ങൾക്ക് അവനെ ഒറ്റക്ക് കിട്ടണം. പ്ലാൻ ഒക്കെ കൊള്ളാം. പക്ഷേ നീ അവൻ്റെയടുത്ത് അടുത്ത് ഇടപഴകുന്നത് മാത്രം എനിക്കങ്ങ് ദഹിക്കുന്നില്ല"

ഹന്ന:"സാരമില്ല ഇച്ഛാ. ഇത് നമ്മുടെ ദിയയ്ക്കും മിയയ്ക്കും വേണ്ടി അല്ലേ, ഞാൻ സഹിച്ചോളാം".

ജോ:"എന്തായാലും നിൻ്റെ നമ്പർ നീ അയാൾക്ക് കൊടുക്കണ്ട. ഞാൻ വേറൊരു നമ്പർ എടുത്ത് തരാം. അത് ഉപയോഗിച്ചാൽ മതി".

അവൾ സമ്മതിച്ചു.

കുറച്ച് കഴിഞ്ഞ് ജോ വർഗീസ് അങ്കിളിനെ വിളിച്ചു. കുറേ ബെല്ലടിച്ചിട്ടും അയാള്

💬 Comments

View all comments