0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

എടുത്തില്ല.

ജോ ചിരിച്ച് കൊണ്ട് "അവന് പേടിയുണ്ട് നീ എല്ലാം പറഞ്ഞ് കാണുമോ എന്ന്. അതാ എടുക്കാത്തത്".

ഹന്ന:"ഇഛ ഒരു മെസ്സേജ് അയക്ക്, ഒന്ന് ഫ്രീ ആകുമ്പോൾ തിരിച്ച് വിളിക്കാമോ എന്ന് ചോദിച്ച്. അത് കണ്ടാൽ പ്രശ്നമൊന്നുമില്ല എന്ന് ചിന്തിച്ച് എന്തായാലും തിരിച്ച് വിളിച്ചോളും".

ലിസ്റ്റ് ഒക്കെ ഉണ്ടാക്കി ജോ പപ്പയോടും മമ്മിയോടും സംസാരിച്ച് കൊണ്ടിരിക്കാൻ നേരത്താണ് വർഗീസ് തിരിച്ച് വിളിക്കുന്നത്. ജോ ഫോണും എടുത്ത് പുറത്തേക്ക് ഇറങ്ങി.

വർഗീസ്:"ഹലോ ജോകുട്ടൻ ആണോ?"

ജോ പല്ലിരുമ്മി മനസ്സിൽ പറഞ്ഞു കള്ള തെണ്ടി എന്തൊരു സ്നേഹം.

ജോ:"ഹലോ വർഗീസ് അങ്കിൾ അല്ലെ. Good morning അങ്കിൾ".

വർഗീസ്:"good morning മോനേ. മോൻ നേരത്തെ വിളിച്ചപ്പോഴേ ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നു. ഇന്നലെ പാർട്ടി എല്ലാം കഴിഞ്ഞ് ഉറങ്ങാൻ നന്നായിട്ട് വൈകി. അത് കൊണ്ടേ.."

ജോ:"ആ, അതെനിക്ക് തോന്നി. അത് കുഴപ്പമില്ല അങ്കിൾ. ഞാൻ വിളിച്ചതെ, ഞങ്ങൾ ഇന്ന് അടുത്ത ബന്ധുക്കളുടെ വീട്ടിൽ എല്ലാം ഒന്ന് വിരുന്നിന് ഇറങ്ങിയാലോ എന്ന് വിചാരിക്കുവാ. അത് കൊണ്ട് അങ്കിൾ ഇന്ന് ഫ്രീ ആണെങ്കിൽ അത് വഴി ഒന്നു കയറി പോകാമെന്ന് വിചാരിച്ച് ആണ്".

വർഗീസ്:"ഓ, അതിനെന്താ മോനെ. സന്തോഷം. നിങ്ങൾ സമയം പോലെ ഇങ്ങ് പോരെ. ഞാൻ ഇന്ന് മുഴുവൻ ഇവിടെയുണ്ടാകും".

ജോ:"എങ്കിൽ ശരി അങ്കിൾ. ഞങ്ങൾ അങ്ങ് വരാം".

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

രണ്ടുമൂന്ന് വീടുകളിൽ എല്ലാം വിരുന്ന് പോയി കഴിഞ്ഞ് വൈകുന്നേരം ആണ് വർഗീസിൻ്റെ വീടിൻ്റെ മുൻപിൽ അവർ എത്തിയത്. കാറിൽ നിന്ന് ഇറങ്ങിയ ഉടനെ ഹന്ന സാരിയുടെ പല്ലു അല്പം ഒന്ന്

💬 Comments

View all comments