Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
the Superintendent of police. കൂടുതൽ ഇവിടെ കിടന്ന് ഷോ കാണിച്ചാൽ എൻ്റെ സബോർഡിനേറ്റിൻ്റെ ഭാര്യ ആണെന്നുള്ള കാര്യം ഞാനങ്ങു മറക്കും. So stay in your lines".
ഹന്ന വീണ്ടും എന്തോ പറയാൻ പോയപ്പോൾ ജോ അവളോട് മിണ്ടാതെ ഇരിക്കാൻ പറഞ്ഞു.
ഹന്ന കണ്ണിൽ കണ്ണുനീരും എരിയുന്ന തീയും ആയി ജോവിനെ നോക്കി. ജോ അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ച് കൊണ്ട് പറഞ്ഞു "it's ok അന്നക്കുട്ടി. Trust me. System എന്നെ കൈവിടില്ല". എന്നിട്ട് തിരിഞ്ഞ് അരുൺ സാറിനെ നോക്കി കൊണ്ട് "സർ, അപ്പൊൾ എന്നെ അറസ്റ്റ് ചെയ്യാൻ വേണ്ടി വന്നതാണോ?"
അരുൺ:"ഇപ്പൊൾ തൽക്കാലം അറസ്റ്റ് ഇല്ല. പക്ഷേ ചോദ്യം ചെയ്യാൻ വേണ്ടി സ്റ്റേഷൻ വരെ വരണം. സഹകരിച്ചാൽ എന്നെ കൊണ്ട് പറ്റുന്ന സഹായങ്ങൾ ഞാൻ ചെയ്യാം".
ജോ പുഞ്ചിരിച്ച് കൊണ്ട് "സഹകരണം സാർ പ്രതീക്ഷിക്കുന്നത് ഈ കേസിൽ ആണോ, അതോ Mr. സോമേശ്വര റാവുവിൻ്റെ കേസിൽ ആണോ".
അരുൺ ഒന്നും മിണ്ടാതെ അവനെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു "I don't know what you are talking about".
ജോ:"പോകാം സാർ. എൻ്റെ ഓഫീസിൽ ഞാൻ ശേഖരിച്ച തെളിവുകളും, അതിൻ്റെ അടിസ്ഥാനത്തിൽ രാത്രി മുഴുവനും ഇരുന്ന് എഴുതി ഉണ്ടാക്കിയ റിപ്പോർട്ടും ഉണ്ട്. അത് മതി എനിക്ക് എൻ്റെ നിരപരാധിത്വം തെളിയിക്കാൻ".
അരുൺ:"ഓകെ. Let's go".
അവർ ഇറങ്ങിയ ഉടനെ, കണ്ണുനീർ എല്ലാം തുടച്ച് കളഞ്ഞിട്ട് ഹന്ന ഫിലിപ്പിനെ വിളിച്ച് കാര്യങ്ങള്‍ എല്ലാം ചുരുക്കത്തിൽ പറഞ്ഞു. എന്നിട്ട് എത്രയും വേഗം ജോവിന് ഏറ്റവും
💬 Comments
View all comments