0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

ഫോൺ ശബ്ദിക്കുന്നത് കേട്ടു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് റിസീവർ തിരിച്ച് വെക്കുന്ന ശബ്ദവും കേട്ടു. ലിങ്കപ്പണ്ണ ദേവുവിൻ്റെ കുണ്ടിയിൽ അടിച്ച് കൊണ്ട് പറഞ്ഞു "ഞാൻ പറഞ്ഞത് പോലെ നിലവിളിച്ച് കൊണ്ട് ഓടുന്നത് പോലെ ഓടി ഗേറ്റിൻ്റെ വെളിയിലേക്ക് പോ" എന്ന് പറഞ്ഞു.

ദേവു പേടിച്ച് ഓടി, അയാള് പറഞ്ഞത് പോലെ നിലവിളിക്കുന്നത് പോലെ വായ അനക്കി കൊണ്ടാണ് അവൾ ഓടിയത്. അവൾ ഡോറിൻ്റെ പുറത്തേക്ക് ഇറങ്ങിയതും ജോവും ഓഫീസിൻ്റെ പുറത്തേക്ക് ഓടി വന്നു. ലിങ്കപ്പണ്ണ ഇരുട്ടിലേക്ക് മാറി ഒളിച്ചു നിന്നു.

അയാള് പറഞ്ഞത് പോലെ ദേവു ഗേറ്റ് കടന്ന് വലത്തോട്ട് തിരിഞ്ഞ് ഓടാൻ തുടങ്ങി. അപ്പോഴാണ് അതേ ഗേറ്റ് വഴി ഒരു പോലീസ് ജീപ്പ് ലൈറ്റും ഇട്ട് ഇറങ്ങി വരുന്നത് ഇടക്കണ്ണിൽ കാണുന്നത്. അവൾ ഓടുന്നതിൻ്റെ ഇടയിൽ ഒന്ന് തല തിരിച്ച് നോക്കി. അപ്പോഴേക്കും നാല് കൈകൾ വന്ന് അവളെ ചുറ്റി പിടിച്ചു. ഒന്ന് നിലവിളിക്കാനുള്ള സമയം മാത്രമേ അവൾക്ക് കിട്ടിയുള്ളൂ. അപ്പോഴേക്കും ആ കൈകൾ അവളുടെ വായും പൊത്തി പൊക്കി എടുത്ത് റോഡിൻ്റെ സൈഡിൽ ഉള്ള ഒരു പൊന്തക്കാട്ടിലേക്ക് മാറി നിന്നു.

ജോ ജീപ്പ് നിറുത്തി ഇറങ്ങി നോക്കിയിട്ട് തിരിച്ച് കയറി പോയതും അവളെയും പൊക്കി എടുത്ത് കൊണ്ട് പോയി അവര് അവളെ ഒരു വാനിൻ്റെ പുറകിലേക്ക് ഇട്ട്, അവരും ഒപ്പം കയറി.

അവൾ ഭയത്തോടെ ചുറ്റും നോക്കി, കണ്ടാൽ തന്നെ പേടി തോന്നുന്ന രണ്ട് അജാനഭാഹുക്കൾ ആയ ആണുങ്ങൾ ആയിരുന്നു അവർ. അവർ വാതിൽ അടച്ചതും ആ വാൻ മുന്നോട്ട് കുതിച്ചു.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

Back

💬 Comments

View all comments