Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
to the present.
നിലത്ത് തളർന്ന് ഇരുന്ന ജോവിനെ നോക്കി പുച്ഛത്തോടെ ചിരിച്ച് കൊണ്ട് അരുൺ പറഞ്ഞു "look Mr. Jonathan. നിങ്ങള് പറഞ്ഞ ഒരു കാര്യവും എനിക്ക് വിശ്വാസം വന്നിട്ടില്ല. നിങ്ങള് ഇരുന്ന് ഉണ്ടാക്കിയെന്ന് പറയുന്ന ഒരു ഡോക്യുമെൻ്റസും നിങ്ങൾക്ക് കാണിക്കാൻ സാധിക്കുന്നില്ല. കണ്ടെത്തി എന്ന് നിങ്ങള് പറയുന്ന തെളിവുകളും ഇല്ല. So I'm helpless in this matter. I'm taking you into custody for questioning, please corporate".
ജോ കണ്ണുകൾ തുടച്ച്. ധൈര്യം സംഭരിച്ച് എഴുന്നേറ്റു.
അരുൺ ജോവിനെയും കൊണ്ട് ആ ഓഫീസ് ബിൽഡിങ്ങിൻ്റെ വെളിയിലേക്ക് കൊണ്ട് വരുകയായിരുന്നു. പെട്ടെന്നാണ് ലിങ്കപ്പണ്ണ മുൻപോട്ട് കയറി വന്നത്. അയാള് നേരെ അരുൺ സാറിൻ്റെ കാലിലേക്ക് വീണ് കിടന്ന് കരയാൻ തുടങ്ങി..
ലിങ്കപ്പണ്ണ:"സർ. എൻ്റെ ജോനാഥൻ സാറിനെ കൊണ്ട് പോവല്ലേ. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല, എനിക്കുറപ്പാണ് സാർ".
അരുൺ:"ഹ, ഇയാള് ഇത് എന്താണ് കാണിക്കുന്നത്? ആരെങ്കിലും വന്നൊന്ന് പിടിച്ച് മാറ്റടോ ഇയാളെ".
രണ്ട് പൊലീസുകാർ വന്ന് ലിങ്കപ്പണ്ണയെ പിടിച്ച് ഉയർത്തി, പുറകോട്ട് വലിച്ചു. എന്നാൽ അയാള് സർവ്വ ശക്തിയും എടുത്ത് മുൻപോട്ട് വലിച്ചു. ആ പിടിവലിയുടെ ഇടയിൽ ലിങ്കപ്പണ്ണ വന്ന് ജോവിൻ്റെ ദേഹത്തേക്ക് വീണു. ജോവിൻ്റെ ബാലൻസ് തെറ്റി അടുത്തുള്ള ഭിത്തിയിലേക്ക് തെറിച്ചു. ആ ഭിത്തിയിൽ ഉണ്ടായിരുന്ന ആണിയിൽ കൊണ്ട് ജോവിൻ്റെ കൈയ്യിൽ നീളത്തിൽ ചെറിയൊരു മുറിവ് പറ്റി.
അപ്പോഴേക്കും രണ്ട് മൂന്ന് പേർ വന്ന് ലിങ്കപ്പണ്ണയെ പിടിച്ച് മാറ്റി.
ജോ ലിങ്കപ്പണ്ണയെ നോക്കി പറഞ്ഞു "അണ്ണൻ പേടിക്കേണ്ട, എൻ്റെ കൂടെ
💬 Comments
View all comments